ഷിർദി (മഹാരാഷ്‌ട്ര):രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. കാരണം നെഹ്‌റു കുടുംബത്തിന് രാജ്യത്ത് അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴെല്ലാം അവർ ഞങ്ങൾക്കെതിരെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമെന്നും വദ്ര പറഞ്ഞു. രാജീവ് ഗാന്ധി അവശേഷിപ്പിച്ചിട്ടു പോയ കർത്തവ്യങ്ങൾ എല്ലാം രാഹുൽ ഗാന്ധി പൂർത്തിയാക്കുമെന്നും റോബർട്ട് വദ്ര പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്ക, സോണിയ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ചു: റോബർട്ട് വദ്ര - റോബർട്ട് വദ്ര രാഹുൽ ഗാന്ധി
സോണിയ ഗാന്ധിയെ ഇഡി ഓഫിസിലേക്ക് വിളിപ്പിക്കുന്നതിന് പകരം വസതിയിൽ പോയി ചോദ്യം ചെയ്യാമായിരുന്നുവെന്ന് റോബർട്ട് വദ്ര.
രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ആളാണ് സോണിയ ഗാന്ധി. അവരെ ഇഡി ഓഫിസിലേക്ക് വിളിപ്പിക്കുന്നതിന് പകരം അവരുടെ വസതിയിൽ പോയി ചോദ്യം ചെയ്യാമായിരുന്നു. വളരെ മോശം രാഷ്‌ട്രീയമാണ് അവർ കളിക്കുന്നതെന്നും ബിജെപിയെ പേരെടുത്ത് പരാമർശിക്കാതെ റോബർട്ട് വദ്ര വിമർശിച്ചു. ഷിർദിയിലെ സായി സമാധി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയും താനും സായി ബാബയെ കുറിച്ച് സമാന ചിന്താഗതി ഉള്ള ആളുകളാണ്. ഇടയ്ക്ക് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സന്ദർശിക്കാറുണ്ട്. എങ്കിലും രാഷ്‌ട്രീയത്തിലേക്കിറങ്ങാതെ ലോജിസ്റ്റിക്‌സും ക്രമീകരണങ്ങളും മാത്രം താൻ നോക്കുകയാണെന്നും റോബർട്ട് വദ്ര പറഞ്ഞു.