കേരളം

kerala

ETV Bharat / bharat

Robbery In Raigarh Axis Bank Branch :  ആക്‌സിസ് ബാങ്കിൽ മോഷണം ; 7 കോടി രൂപയും സ്വർണവും കവർന്നു, ബാങ്ക് മാനേജർക്ക് പരിക്ക് - ചത്തീസ്‌ഗഡിൽ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിൽ മോഷണം

Money And Gold Looted From Axis Bank : ചത്തീസ്‌ഗഡിൽ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിൽ ആയുധങ്ങളുമായെത്തി മോഷണം

Axis bank  Axis bank robbery  robbery  7 crore looted from Axis bank  Jagatpur robbery  ആക്‌സിസ് ബാങ്കിൽ മോഷണം  മോഷണം  ചത്തീസ്‌ഗഡിൽ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിൽ മോഷണം  പണം കവർന്നു
Axis Bank Robbery at Raigarh

By ETV Bharat Kerala Team

Published : Sep 19, 2023, 10:55 PM IST

റായ്‌ഗഡ് : ഛത്തീസ്‌ഗഡിൽ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിൽ മോഷണം (Robbery In Raigarh Axis Bank Branch). ആയുധങ്ങളുമായി എത്തിയ മോഷ്‌ടാക്കൾ ഏഴ് കോടിയോളം രൂപയും ഒന്നരക്കോടിയുടെ സ്വർണവുമാണ് കവർന്നത് (Money And Gold Looted). മോഷണശ്രമത്തിനിടെ ബാങ്ക് മാനേജർക്ക് പരിക്കേറ്റു.

റായ്‌ഗഡ് നഗരത്തിലെ ജഗത്‌പൂരിലുള്ള ആക്‌സിസ് ബാങ്കിന്‍റെ ശാഖയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്‌ച രാവിലെ 9:30 ഓടെയാണ് സംഭവം. ബാങ്ക് ജീവനക്കാരെ ഒരു മുറിയിൽ ബന്ദികളാക്കി മോഷ്‌ടാക്കൾ ലോക്കർ റൂമിന്‍റെ താക്കോൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ അക്രമികൾ ബാങ്ക് മാനേജരുടെ കാലിൽ മൂർച്ചയേറിയ ആയുധം കൊണ്ട് അടിക്കുകയും ചെയ്‌തു.

തുടർന്ന് പണവും സ്വർണവുമായി പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ബാങ്ക് മാനേജരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്‌തികരമാണ്. പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.

എടിഎം മോഷണം :രാജ്യത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളിൽ എടിഎം മോഷണം തുടർസംഭവമായിരുന്നു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ജൂലൈ 27 നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ കള്ളന്മാർ കവര്‍ന്നത്. എടിഎമ്മിന് സമീപം പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാനും മോഷ്‌ടാക്കൾ കടത്തിക്കൊണ്ടുപോയിരുന്നു. ജിടി റോഡിലെ ബർസോട്ട് ചൗക്ക് സ്വദേശി മനോജ് കുമാർ എന്ന മണിലാലിന്‍റെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന എടിഎം മെഷീനാണ് മോഷണം പോയത്. എടിഎം കൗണ്ടറിനടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കെമിക്കൽ സ്‌പ്രേ ഉപയോഗിച്ചിരുന്നതിനാൽ ദൃശ്യങ്ങൾക്ക് വ്യക്തമായിരുന്നില്ല.

ABOUT THE AUTHOR

...view details