ഹൈദരാബാദ്: അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് ഒരു കോടി വിലമതിക്കുന്ന സ്വർണവും പണവും മോഷ്‌ടിച്ചു. രാജീവ് നഗറിലെ ശ്രീ സായ് നിവാസ് അപ്പാർട്ട്മെന്‍റിലാണ് സംഭവം. ഹൈദരാബാദിലെ പ്രമുഖ ഓഹരി വിപണി വ്യാപാരി ശേഖറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
പിതാവിന് സുഖമില്ലാത്തതിനാൽ ശേഖറും ഭാര്യയും പിതാവിന്‍റെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. 2 കിലോ സ്വർണവും 4 കിലോ വെള്ളിയും 25 ലക്ഷം രൂപയുമാണ് മോഷണം പോയത്. ഷംഷാബാദിലെ സ്ഥലം വിറ്റുകിട്ടിയ 35 ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അത് മോഷണം പോയിട്ടില്ല.