ആരവല്ലി (ഗുജറാത്ത്) : ജില്ല ആസ്ഥാനമായ മൊഡാസയിലെ ഇലക്‌ട്രോണിക്‌സ് കടയിൽ തോക്ക് ചൂണ്ടി കവർച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് പകൽസമയത്ത് മാൽപൂർ റോഡിലെ കടയിൽ കയറി തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടത്. ഉല്ലാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷ്‌ണ കോർണർ എന്ന കടയിൽ തിങ്കളാഴ്‌ചയായിരുന്നു സംഭവം.
കടയുടമയെ തോക്കിൻമുനയിൽ നിർത്തി മുഖംമൂടി സംഘത്തിന്‍റെ മോഷണശ്രമം, മര്‍ദനവും ; നടുക്കുന്ന വീഡിയോ - തോക്ക് ചൂണ്ടി കവർച്ച
കവര്‍ച്ചയ്‌ക്കെത്തിയത് മുഖംമൂടിയണിഞ്ഞ മൂന്നംഗ സംഘം ; ശ്രമം പരാജയപ്പെട്ടതോടെ കടന്നുകളഞ്ഞു
![കടയുടമയെ തോക്കിൻമുനയിൽ നിർത്തി മുഖംമൂടി സംഘത്തിന്‍റെ മോഷണശ്രമം, മര്‍ദനവും ; നടുക്കുന്ന വീഡിയോ robbery at gunpoint in Aravalli district of gujarat robbery at gunpoint robbery CCTV visuals തോക്കിൻമുനയിൽ നിർത്തി മോഷണശ്രമം തോക്ക് ചൂണ്ടി കവർച്ച ആരവല്ലി മോഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15861888-thumbnail-3x2-.jpg)
കടയുടമയെ തോക്കിൻമുനയിൽ നിർത്തി മോഷണശ്രമം; തലയ്‌ക്കടിച്ച ശേഷം മോഷണസംഘം കടന്നു
മോഷണശ്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
എന്നാൽ കടയുടമ പണം നൽകാതെ വന്നപ്പോൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം സംഘം ബൈക്കിൽ കടന്നുകളഞ്ഞു. കടയുടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.