ഷെഖ്‌പുര (ബിഹാർ): ആയുധങ്ങളുമായെത്തി പട്ടാപ്പകല്‍ കൊള്ള. ബാങ്കിൽ നിന്നും കവര്‍ന്നത് രണ്ട് കോടിയിലധികം രൂപയുടെ സ്വർണവും രണ്ട് ലക്ഷം രൂപയും. (Daylight robbery at Ashirwad Gold Loan Bank). ബിഹാറിലെ ഷേഖ്‌പുരയിലെ ബർബിഗയിലെ ആശിർവാദ് ഗോൾഡ് ലോൺ ബാങ്കിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ബാർബിഗ പൊലീസും മിഷൻ ഒപി പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാർബിഗ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. 20 മിനിറ്റിനുള്ളിൽ കവർച്ച നടത്തി സംഘം കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്.(masked robbers waved their weapons and made booty).
ഇടപാടുകാർ എന്ന വ്യാജേന ക്രിമിനലുകൾ ബാങ്കിൽ കടന്ന സംഘം ആയുധങ്ങൾ കാണിച്ച് ജീവനക്കാരെ ഭയപ്പെടുത്തിയ ശേഷം കൗണ്ടറിന്‍റെ വാതിൽ തകർത്താണ് കവർച്ച നടത്തിയത്. ബാങ്കിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളുടെ ഹാർഡ് ഡിസ്‌കും മോഷ്‌ടാക്കൾ കൊണ്ടുപോയി.
ബാങ്കിലുണ്ടായിരുന്ന 228 സ്വർണക്കട്ടികളിൽ 224 സ്വർണക്കട്ടികളാണ് അക്രമികൾ കൊണ്ടുപോയതെന്ന് അസിസ്റ്റന്‍റ് മാനേജർ വികാസ് കുമാർ പറഞ്ഞു (2 crore gold and 2 lakh cash were looted). കൂടാതെ രണ്ടുലക്ഷം രൂപയും കവർന്നു. സംഭവത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് റെയ്‌ഡ് ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് കാർത്തികേയ ശർമ്മ പറഞ്ഞു.
വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച: കാസര്‍കോട് പരവനടുക്കത്ത് വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. കൈന്താറിലെ കുഞ്ഞിക്കണ്ണൻ - തങ്കമണി ദമ്പതികളുടെ എട്ട് പവനോളം സ്വർണമാണ് മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കവർന്നത്. ഡിസംബര്‍ 16 ന് രാത്രി 11.30 ഓടെയാണ് മോഷണം നടന്നത്. വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു കവർച്ച. വീടിന്‍റെ ഓടിളക്കി അകത്ത് കടന്ന സംഘം ഇരുവരെയും ബന്ദിയാക്കിയായിരുന്നു മോഷണം.
ദേഹത്ത് ധരിച്ചിരുന്നതും, അലമാരയിൽ സൂക്ഷിച്ചതുമായ എട്ട് പവനോളം സ്വർണമാണ് സംഘം കവർന്നത്. മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം. രണ്ടുമണിക്കൂർ നേരം മോഷ്‌ടാക്കൾ വീട്ടിൽ ഉണ്ടായിരുന്നതായി ദമ്പതികൾ പറയുന്നു. സംഭവത്തിൽ ബേക്കൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം.
ALSO READ:ബാങ്ക് ഓഫ് ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ്; വ്യാജ സ്വർണം പണയം വച്ച് തട്ടിയത് 3 കോടി