രംഗറെഡ്ഡി (തെലങ്കാന ):മോഷ്‌ടാക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി. ശനിയാഴ്‌ച വൈകുന്നേരം രംഗറെഡ്ഡി ജില്ലയിലെ പീരാം ചെരുവിലാണ് സംഭവം. രണ്ട് മോഷ്‌ടാക്കള്‍ ചേര്‍ന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ക്രൂരപീഡനത്തിനിരയാക്കി ; പ്രതികള്‍ക്കായി തെരച്ചില്‍ - മോഷ്‌ടാക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി
തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ പീരാം ചെരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ക്രൂരപീഡനത്തിനിരയാക്കി മോഷ്‌ടാക്കള്‍, പരാതിയില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

യുവതിയെ പിടികൂടി ഇവരില്‍ നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി ഓഫ് ചെയ്‌ത ശേഷം മോഷ്‌ടാക്കള്‍ കിസ്‌മത്‌പുരിലെ ആളൊഴിഞ്ഞ പ്രദേശത്ത് പോയി. ഇവിടെ വച്ച് യുവതിയെ ബലംപ്രയോഗിച്ച് മദ്യംകുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയാണ് സംഘം ഇവരെ ശാരീരിക പീഡനത്തിനിരയാക്കിയത്. ഓടുന്ന കാറില്‍ വച്ചും ഇവരെ പീഡനത്തിനിരയാക്കിയ സംഘം രാത്രിയോടെ യുവതിയെ ഗാന്ധിപേട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ബോധം വീണ്ടെടുത്ത ശേഷം യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു.
തുടര്‍ന്ന് ഭര്‍ത്താവെത്തുകയും ഇരുവരും അടുത്തുള്ള നാര്‍സിങ്കി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അക്രമികളെ പിടികൂടുന്നതിനായി പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്.