ന്യൂഡല്‍ഹി: രാജ്യത്തെ റോഡ് അപകടങ്ങള്‍ നിശബ്‌ദ പകര്‍ച്ചവ്യാധിയ്‌ക്ക് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലോകത്തെ ആകെ വാഹനങ്ങളുടെ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ലോകത്ത് നടക്കുന്ന റോഡ് അപകടങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണ്. റോഡ് അപകടങ്ങള്‍ നിശബ്‌ദ പകര്‍ച്ചവ്യാധി പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിവര്‍ഷം 4.5-5 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 1.5 ലക്ഷം പേരുടെ ജീവന്‍ റോഡുകളില്‍ പൊലിയുന്നു. റോഡ് അപകടങ്ങള്‍ വര്‍ധിയ്ക്കുന്നത് ആശങ്കാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡർ റോഡ് ഓർഗനൈസേഷന്‍റെ (ബിആർഒ) ജീവനക്കാരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.