കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു - accident
കാൽനടയായി പോവുകയായിരുന്ന 40 യാത്രക്കാർക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു
ഹൈദരാബാദ്: കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പ്രാർഥനയ്ക്കായി യാരഗുന്തയിൽ നിന്ന് പള്ളിയിലേക്ക് കാൽനടയായി പോവുകയായിരുന്ന 40 യാത്രക്കാർക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. നിർത്താതെ പോയ ലോറി ഡ്രൈവറെ ബട്ടുലൂരുവിൽ വച്ച് നാട്ടുകാർ പിടികൂടി. രണ്ട് പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവർ നന്ദിയാൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.