കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, അഞ്ച് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറ് മരണം - കാറും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്‌ട്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

മഹാരാഷ്‌ട്ര വാഹനാപകടം  ബീഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചു  കാറും ലോറിയും കൂട്ടിയിടിച്ചു  road accident in beed  maharashtra accident latest  car buss collided in beed  കാറും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു
മഹാരാഷ്‌ട്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, അഞ്ച് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറ് മരണം

By

Published : Aug 14, 2022, 6:02 PM IST

ബീഡ് (മഹാരാഷ്‌ട്ര):മഹാരാഷ്‌ട്രയിലെ ബീഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം. മംഞ്ചര്‍സുംഭ-പാട്ടോധാ ദേശീയപാതയില്‍ ഞായറാഴ്‌ച(14.08.2022) പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിച്ചു.

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ വേര്‍പ്പെടുത്തുന്നതിന്‍റെ ദൃശ്യം

പൂനെയിലേക്ക് പോകുകയായിരുന്ന കൈജ് ജീവാച്ചിവാടി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരാളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ കാർ പൂർണമായും ലോറിയുടെ മുന്‍വശവും തകര്‍ന്നു. രണ്ട് വാഹനങ്ങളേയും ക്രെയിന്‍ ഉപയോഗിച്ചാണ് വേർപ്പെടുത്തിയത്.

ABOUT THE AUTHOR

...view details