ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ഷാജഹാന്‍പുര്‍-ഖേദ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.എല്‍.പി നേതാവ് ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പിന്തുണ: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു - രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടത്.
കര്‍ഷകര്‍ക്ക് പിന്തുണ: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു
രാജസ്ഥാനിലെ നഗൗറില്‍ നിന്നുളള എംപിയാണ് ഹനുമാന്‍ ബെനിവാള്‍. 2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് ബെനിവാള്‍ രൂപം നല്‍കുന്നത്. 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അകാലിദള്‍ നേരത്തേ മുന്നണി വിട്ടിരുന്നു.