ന്യൂഡല്‍ഹി: 2021ല്‍ രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടത്തണമെന്ന് രാഷ്ട്രീയ ജനതാ ദൾ (ആര്‍ജെഡി) നേതാവ് മനോജ് കുമാര്‍. ചൊവ്വാഴ്ച രാജ്യസഭയിൽ ശൂന്യവേളയിലാണ് മനോജ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണം: രാഷ്ട്രീയ ജനതാ ദള്‍ - Rashtriya Janata Dal
'' കന്നു കാലികളുടെ കണക്കെടുപ്പ് നടത്താമെങ്കില്‍, ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഒരു പ്രശ്നമേയല്ല''
''മുമ്പത്തെ കണക്കെടുപ്പ് റദ്ദാക്കിയെങ്കിലും ഒബിസികളുടെ ഉപ വർഗീകരണത്തെക്കുറിച്ച് നമ്മള്‍ എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?. ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് കോടികളാണ് മുടക്കുന്നത്. കന്നു കാലികളുടെ കണക്കെടുപ്പ് നടത്താമെങ്കില്‍, ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഒരു പ്രശ്നമേയല്ല '' മനോജ് കുമാര്‍ പറഞ്ഞു.
''2021ല്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2019ൽ പ്രഖ്യാപിച്ചിരുന്നു. പച്ചക്കറി വിൽക്കുന്ന ഒരാളുടെ സാമൂഹിക നിലയെക്കുറിച്ച് നാം അറിയണം. സംവരണത്തിൽ 50 ശതമാനം പരിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി പറയുന്നു. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, 2021ലെ സെൻസസിൽ ഈ വിഷയം കൂടി ഉൾപ്പെടുത്തണം,”- അദ്ദേഹം കൂട്ടിച്ചേർത്തു.