കേരളം

kerala

ETV Bharat / bharat

മുൻ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു - ശരദ് യാദവ്

ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവ് ഇന്നലെ രാത്രി അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

rjd leader sharad yadav passes away  rjd leader sharad yadav  sharad yadav  rjd leader passes away  മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു  former union minister sharad yadav death  sharad yadav death  ശരദ് യാദവ് അന്തരിച്ചു  ശരദ് യാദവിന്‍റെ മരണം  ശരദ് യാദവ്
ശരദ് യാദവ്

By

Published : Jan 13, 2023, 6:46 AM IST

Updated : Jan 13, 2023, 9:30 AM IST

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) മുൻ പ്രസിഡന്‍റുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മകൾ സുഭാഷണി ശരദ് യാദവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതോടെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. ബിഹാറിൽ ജനതാദൾ ബിജെപിയുമായി സഖ്യമായതിനെത്തുടർന്ന് 2018ൽ ശരദ് യാദവ് ലോക്‌താന്ത്രിക് ജനതാദൾ രൂപീകരിച്ചിരുന്നു. ലോക്‌താന്ത്രിക് ജനതാദളിനെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.

ഏഴ് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശരദ് യാദവിന്‍റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

'മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്‍റെ വിയോഗവാർത്ത അറിഞ്ഞതിൽ ദുഖമുണ്ട്. ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടിയ എഴുപതുകളിലെ വിദ്യാർഥി നേതാവ്, പാർലമെന്‍റിൽ പുറത്താക്കപ്പെട്ടവരുടെ ഒരു പ്രധാന ശബ്‌ദമായിരുന്നു ശരദ് ജി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അഗാധമായ അനുശോചനം'- രാഷ്ട്രപതി ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചു.

'ശ്രീ ശരദ് യാദവിന്‍റെ വിയോഗത്തിൽ വേദനിക്കുന്നു. നീണ്ട പൊതുജീവിതത്തിൽ എംപി, മന്ത്രി എന്നീ നിലകളിൽ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങളുടെ ഇടപെടലുകളെ ഞാൻ എപ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും അനുകൂലികളോടും അനുശോചനം രേഖപ്പെടുത്തുന്നു'- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.

യാദവിന്‍റെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്ന് കോൺഗ്രസ് പറഞ്ഞു.

Last Updated : Jan 13, 2023, 9:30 AM IST

ABOUT THE AUTHOR

...view details