കേരളം

kerala

ETV Bharat / bharat

പുതിയ പാർലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ച് ആർജെഡി ; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി - ബിജെപി

പുതിയ പാർലമെന്‍റിന്‍റെ ചിത്രവും ശവപ്പെട്ടിയുടെ ചിത്രവും ചേർത്തുവച്ചാണ് പരിഹാസ രൂപേണ ആർജെഡി ട്വിറ്ററിൽ പങ്കുവച്ചത്

New Parliament building  ആർജെഡി  RJD equates New Parliament building with Coffin  രാഷ്‌ട്രീയ ജനതാദൾ  ആർജെഡി  നരേന്ദ്ര മോദി  ദ്രൗപതി മുർമു  Rashtriya Janata Dal  BJP leader Sushil Modi  സുശീൽ മോദി  ബിജെപി  Central vista project
പുതിയ പാർലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ച് ആർജെഡി

By

Published : May 28, 2023, 1:22 PM IST

Updated : May 28, 2023, 6:11 PM IST

പട്‌ന :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഘടനയെ ശവപ്പെട്ടിയുമായി ഉപമിച്ച് രാഷ്‌ട്രീയ ജനതാദൾ (ആർജെഡി). പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ ചിത്രവും ശവപ്പെട്ടിയുടെ ചിത്രവും ഒരുമിച്ച് ചേർത്തുവച്ച് 'ഇതെന്താണ്?' (യേ ക്യാ ഹേ) എന്ന ചോദ്യത്തോടെയാണ് ആർജെഡി പരിഹാസ രൂപേണ ട്വിറ്ററിൽ പങ്കുവച്ചത്. എന്നാൽ ഈ പോസ്റ്റിനെതിരെ വളരെ രൂക്ഷമായാണ് ബിജെപി പ്രവർത്തകർ പ്രതികരിക്കുന്നത്.

ആർജെഡി ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം ബഹിഷ്‌കരിച്ചിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ പൂർണമായും ഒഴിവാക്കി പുതിയ പാർലമെന്‍റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല, രാജ്യത്തിന്‍റെ ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള കടന്നാക്രമണവുമാണെന്ന് അവർ സംയുക്ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

തങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി, അടക്കം ചെയ്യപ്പെടുന്ന ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യം ഇത് അംഗീകരിക്കില്ല. പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണെന്നും ചർച്ചകൾ നടത്തേണ്ട സ്ഥലമാണിതെന്നും ആർജെഡി നേതാവ് ശക്തി സിങ് യാദവ് പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തിയതിന് പാർട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആർജെഡിക്കെതിരെ തിരിച്ചടിച്ച് ബിജെപി നേതാവ് സുശീൽ മോദി ആവശ്യപ്പെട്ടു.

ALSO READ :പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, സ്‌പീക്കറുടെ ചേംബറിന് സമീപം സ്ഥാനം പിടിച്ച് ചെങ്കോല്‍

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച 19 രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ, രാഷ്ട്രീയ ജനതാദൾ, ജനതാദൾ യുണൈറ്റഡ് (ജെഡിയു), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), സമാജ്‌വാദി പാർട്ടി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എന്നിവരാണ്. പുതിയ പാർലമെന്‍റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണമാണുള്ളത്.

ചെങ്കോലും വിവാദവും; 1200 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്‍റ് കെട്ടിടമാണ് നരേന്ദ്ര മോദി ഇന്ന് ഉദ്‌ഘാടനം ചെയ്‌തത്. അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കേന്ദ്ര സർക്കാർ കണക്കാക്കുന്ന ചെങ്കോൽ മോദി ലോക്‌സഭ ചേംബറിലെ സ്‌പീക്കറും കസേരയുടെ വലതുവശത്തുള്ള സ്ഥലത്ത് സ്ഥാപിച്ചു. തുടർന്ന് ലോക്‌സഭയിൽ നിലവിളക്ക് തെളിയിച്ച മോദി ഉദ്‌ഘാടന ഫലകം അനാച്ഛാദനം ചെയ്‌ത് പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു.

ത്രികോണാകൃതിയില്‍ നാല് നിലകളിലായി 64,500 ചതുരശ്ര അടിയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. വിഐപികള്‍, എംപിമാര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കായി ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെ മൂന്ന് വലിയ പ്രധാന കവാടങ്ങളാണ് പാർലമെന്‍റ് മന്ദിരത്തിൽ ഒരുക്കിയിട്ടുള്ളത്. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ലോക്‌സഭ ചേംബറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാനാകും. രണ്ട് സഭകളിലെയും അംഗങ്ങള്‍ ഒരുമിച്ച് ഇരിക്കേണ്ട അവസരങ്ങളില്‍ ലോക്‌സഭ ചേംബറില്‍ 1,280 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാൻ സാധിക്കുന്ന രീതിയിലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമിതി.

Last Updated : May 28, 2023, 6:11 PM IST

ABOUT THE AUTHOR

...view details