ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഇന്ന് എഴുപത്തിനാലാം ജന്മദിനം. ബന്ധുക്കൾ ഉൾപ്പെടെ നരവധി പേർ ആശംസ നേർന്നു. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട കേസിൽ ജയിൽ മോചിതനായ ശേഷം കുടുംബാംഗങ്ങൾക്കൊപ്പമുള്ള ജന്മദിനമാണിത്. ചികിത്സയ്‌ക്കുള്ള സൗകര്യമനുസരിച്ച് ഡൽഹിയിൽ മകൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
രാഷ്‌ട്രീയത്തിൽ സജീവം
1948 ജൂൺ 11ന് ബിഹാറിലെ ഫുൽവാരിയയിലാണ് അദ്ദേഹത്തിന്‍റെ ജനനം. 1970 ൽ പട്‌ന യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്‍റ്‌സ് യൂണിയന്‍റെ ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് ചുവട് വച്ചത്. 1973 ൽ സ്‌റ്റുഡന്‍റ്‌സ് യൂണിയന്‍റെ പ്രസിഡന്‍റായി. തുടർന്ന് ഇരുപത്തിയൊൻപതാം വയസിൽ പാർലമെന്‍റ് അംഗമായി.
രാജ് നരേന്‍റെ നേതൃത്വത്തിലുള്ള ജൻതാ പാർട്ടി എസിൽ നിന്ന് മത്സരിച്ച അദ്ദേഹം 1980ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പിന്നീട് 1989 ൽ വി. പി. സിംഗ് സർക്കാരിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി. പി. സിംഗ് സർക്കാരിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തു.