കേരളം

kerala

ETV Bharat / bharat

കാന്താര എ ലെജന്‍ഡിന് തുടക്കം; മുഹൂർത്തത്തിന് സാക്ഷിയായി ഋഷഭ് ഷെട്ടിയുടെ ജന്മനാട് - Rishab Shetty kantara

Kantara A Legend Chapter 1 Muhurat held: കാന്താര എ ലെജന്‍ഡിന് തുടക്കമായി. ഋഷഭ് ഷെട്ടിയുടെ ജന്മനാടായ ഹത്തൂരിൽ സിനിമയുടെ പൂജ നടന്നു.

Kantara A Legend Chapter 1 Muhurat held  കാന്താര എ ലെജന്‍റിന് തുടക്കം  മുഹൂർത്തത്തിന് സാക്ഷിയായി ഋഷഭ് ഷെട്ടിയുടെ ജന്മനാട്  കാന്താര എ ലെജന്‍റിന് തുടക്കമായി  ഋഷഭ് ഷെട്ടിയുടെ ജന്മനാടായ ഹത്തൂരിൽ  Kantara A Legend Chapter 1  കാന്താര എ ലെജന്‍റ്  കാന്താര എ ലെജന്‍റ് മുഹൂര്‍ത്തം  ഋഷഭ് ഷെട്ടി  കാന്താരയുടെ തുടര്‍ച്ച  Rishab Shetty kantara
Kantara A Legend Chapter 1 Muhurat held

By ETV Bharat Kerala Team

Published : Dec 2, 2023, 3:33 PM IST

പ്രശസ്‌ത കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ 'കാന്താര എ ലെജന്‍ഡി'ന് തുടക്കം. പ്രമുഖ നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസുമായി കാന്താര കൈകോർക്കുന്നു. ഋഷഭ് ഷെട്ടിയുടെ ജന്മനാടായ ഹത്തൂരിൽ കഴിഞ്ഞ ദിവസം സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നിരുന്നു.

കാന്താര എ ലെജന്‍റിന് തുടക്കം

ഹത്തൂരിലെ ശ്രീ ആനെഗുഡ്ഡെ ഗണപതി ക്ഷേത്രത്തിൽ വച്ചായിരുന്നു സിനിമയുടെ ചടങ്ങുകള്‍ നടന്നത്. ഋഷഭ് ഷെട്ടി, നിർമാതാവായ വിജയ് കിരഗണ്ടൂർ എന്നിവര്‍ക്കൊപ്പം നിരവധി പ്രമുഖർ ചടങ്ങില്‍ സന്നിഹിതരായി. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പാൻ ഇന്ത്യന്‍ ലെവലിൽ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രമുഖ കന്നഡ സിനിമ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്‍റെ 11-ാമത്തെ ചിത്രമാണ് 'കാന്താര എ ലെജന്‍റ്'.

Also Read:'ഇത് പ്രകാശമല്ല ദർശനമാണ്' ; 'കാന്താര എ ലെജൻഡ്' ടീസറും ഫസ്റ്റ് ലുക്കും പുറത്ത്

2022ല്‍ പുറത്തിറങ്ങിയ 'കാന്താര'യുടെ തുടര്‍ച്ചയാണ് 'കാന്താര എ ലെജന്‍ഡ് ചാപ്‌റ്റര്‍ 1'. ആദ്യ ഭാഗത്തിലേതു പോലെ ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും പ്രധാന വേഷത്തിൽ എത്തുന്നതും.

അടുത്തിടെയാണ് 'കാന്താര എ ലെജന്‍ഡ് ചാപ്‌റ്റര്‍ 1'ന്‍റെ ഫസ്‌റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങിയത്. 'പ്രകാശമേ... പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ്. ഇത് പ്രകാശമല്ല, ദർശനമാണ്. ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും' എന്ന് തുടങ്ങുന്ന ടീസർ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഹോംബാലെ ഫിലിംസുമായി കാന്താര കൈകോർക്കുന്നു

22 ദശലക്ഷം കാഴ്‌ചക്കാരുമായി ഫസ്‌റ്റ് ലുക്ക് ടീസര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 20-ാം സ്ഥാനത്താണിപ്പോള്‍ 'കാന്താര എ ലെജന്‍ഡ് ചാപ്‌റ്റര്‍ 1' ഫസ്‌റ്റ് ലുക്ക് ടീസര്‍.

മുഹൂർത്തത്തിന് സാക്ഷിയായി ഋഷഭ് ഷെട്ടിയുടെ ജന്മനാട്

Also Read:കാന്താര 2ല്‍ ഉര്‍വശി റൗട്ടേലയും? ഋഷഭിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

പുതിയ അവതാരപ്പിറവിയാകും 'കാന്താര എ ലെജന്‍ഡി'ലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലും ഋഷഭ് ഷെട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്.

ഹത്തൂരിൽ സിനിമയുടെ പൂജ നടന്നു

കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി എന്നീ ഏഴു ഭാഷകളിലായാണ് 'കാന്താര എ ലെജന്‍ഡ്' റിലീസ് ചെയ്യുന്നത്. ഋഷഭിനോടൊപ്പം അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരും സഹ എഴുത്തുകാരാണ്. അരവിന്ദ് എസ് കശ്യപ് ആണ് സിനിമയുടെ ഛായാഗ്രഹണം. അജനീഷ് ലോകനാഥ് സംഗീതവും ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ ആണ് നിര്‍വഹിക്കുന്നത്. പ്രതീഷ് ശേഖര്‍ ആണ് പിആർഒ .

ആനെഗുഡ്ഡെ ഗണപതി ക്ഷേത്രത്തിൽ വച്ചായിരുന്നു മുഹൂര്‍ത്തം

'കാന്താര'യിലൂടെ ഋഷഭ് ഷെട്ടി നിരവധി ദേശീയ സംസ്ഥാനം അംഗീകാരങ്ങള്‍ നേടിയിരുന്നു. 'കാന്താര'യിലെ മികച്ച പ്രകടനത്തിന് ഗോവ ഐഎഫ്‌എഫ്‌ഐയില്‍ ഋഷഭ് ഷെട്ടിക്ക് സ്പെഷ്യൽ ജൂറിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 'കാന്താര' ബ്ലോക്ക് ബസ്‌റ്റർ വിജയമാണ് സ്വന്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Also Read:Rishab Shetty To Begin Kantara 2 : കാന്താര 2 ഡിസംബറില്‍ ആരംഭിക്കും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ABOUT THE AUTHOR

...view details