ബെംഗളൂരു: കന്നഡയില്‍ മാത്രമല്ല, തെന്നിന്ത്യയിലെ മറ്റിടങ്ങളിലും ബോളിവുഡിലും സൂപ്പര്‍ ഹിറ്റായ ചിത്രമാണ് 'കാന്താര'. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംഷപൂര്‍വം കാത്തിരിക്കുകയാണ്. എന്നാല്‍, കാന്താരയുടെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് നടനും സംവിധായകനുമായ റിഷബ് ഷെട്ടി.
ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാന്താര എന്ന ചിത്രത്തിലൂടെ ഭൂതക്കോലം കെട്ടുന്ന ദൈവ നര്‍ത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവുമാണ് പ്രമേയമായത്. അതുവഴി ദൈവ നര്‍ത്തക(ഭൂതക്കോലം) എന്ന അനുഷ്‌ഠാനത്തിന് ഇന്ത്യയാകെ ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞു.
ദൈവനര്‍ത്തക പറഞ്ഞു കാന്താര 2 വരണം: തീരദേശ കര്‍ണാടകയിലെ ഭുതക്കോലം എന്ന കലാരൂപമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കാന്താരയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനായി റിഷബ് ഷെട്ടിയ്‌ക്ക് ആത്മീയ അനുവാദം ലഭിച്ചു. പ്രാദേശിക ദൈവം സമ്മതിച്ചു. റിഷബ് ഷെട്ടി ഞങ്ങളോട് മംഗളൂരുവില്‍ വച്ച് പഞ്ചുരുളി സേവ നടത്താന്‍ ആവശ്യപ്പെടുകയും ബാണ്ഡലയില്‍ സ്ഥിതി ചെയ്യുന്ന മഡിവലബട്ടു ക്ഷേത്രത്തില്‍ വച്ച് ഇത് ഞാന്‍ ചെയ്‌തുവെന്ന്' ദൈവ നര്‍ത്തക വേഷം കെട്ടിയ ഉമേഷ് ഗന്ധകാഡു പറഞ്ഞു.