കേരളം

kerala

ETV Bharat / bharat

റിപുദമൻ സിങ് മാലിക് കൊലക്കേസ്: രണ്ട് പേർ അറസ്റ്റിൽ - Tanner Fox

റിപുദമൻ സിങ് മാലികിനെ കൊലപ്പെടുത്തിയ കുറ്റത്തിന് രണ്ട് പേരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്‌തു.

Ripudaman Singh Malik murder  Ripudaman Singh Malik case update  Canadian police have arrested two men for killing Ripudaman  റിപുദമൻ സിങ് മാലിക് കൊലക്കേസ്  റിപുദമൻ സിങ് കേസ് പ്രതികൾ  സിഖ് ലീഡർ റിപുദമൻ സിങ് മാലിക്  Air India Kanishka terror bombing case
റിപുദമൻ സിങ് മാലിക് കൊലക്കേസിൽ രണ്ട് പേർ അറസ്റ്റിൽ

By

Published : Jul 28, 2022, 3:38 PM IST

ഒട്ടാവ: 1985 ലെ എയർ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണ കേസിൽ കുറ്റവിമുക്തനായ സിഖ് ലീഡർ റിപുദമൻ സിങ് മാലികിനെ (75) കൊലപ്പെടുത്തിയ കുറ്റത്തിന് രണ്ട് പേരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ടാനെർ ഫോക്‌സ് (21), ജോസ് ലോപസ് (23) എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസ് എടുത്തത്. ജൂലൈ 14 ന് ഗുരുദ്വാരക്ക് പുറത്തുവച്ചാണ് മാലിക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ALSO READ: റിപുദമൻ സിങ് മാലിക് കാനഡയിൽ വെടിയേറ്റ് മരിച്ചു

അറസ്റ്റിലായ പ്രതികൾക്ക് പിന്നിൽ മാറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്ന അന്വേഷണത്തിലാണ് കനേഡിയൻ പൊലീസ്. മനുഷ്യസ്നേഹിയും ഖൽസ ക്രെഡിറ്റ് യൂണിയന്‍റെ സ്ഥാപകനുമായിരുന്നു മാലിക്. അടുത്തിടെ ഇന്ത്യ സന്ദർശിക്കുകയും സിഖ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details