ഡെറാഡൂൺ: ലോകം ഇനിയും തിരിച്ചറിയാത്ത ഒരുപാട് നിഗൂഢതകൾ മലനിരകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇവയെ കണ്ടെത്താനും സംരക്ഷിക്കാനും സാധിക്കുന്നില്ലെങ്കിൽ ഇവ നമുക്ക് നഷ്‌ടമായേക്കും. ഉത്തരാഖണ്ഡിൽ റിംഗല്‍ അല്ലെങ്കിൽ റിംഗ്ലൂ എന്ന് വിളിക്കുന്ന ഇത്തരത്തിലുള്ള മരങ്ങളും ഇത്തരത്തിലുള്ളതാണ്. റിംഗല്‍ കൊണ്ട് ഉണ്ടാകുന്ന നിരവധി വസ്തുക്കൾ ഇന്ന് ലോകപ്രശസ്തമാണ്.
ഉത്തരാഖണ്ഡിലെ മലനിരകളില്‍ കണ്ടു വരുന്ന റിംഗല്‍, മുളകളുടെ വര്‍ഗത്തില്‍പ്പെട്ട മരങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ചെറിയ മുള എന്ന പേരിലും ഉത്തരാഖണ്ഡില്‍ ഈ മരം അറിയപ്പെടുന്നു. കൊവിഡിനെ തുടർന്ന് സംസ്ഥാനത്തേക്ക് തിരികെയെത്തുന്ന യുവാക്കള്‍ ഉപജീവനമാർഗമായി റിംഗല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 1000 മുതല്‍ 7000 അടി വരെ ഉയരമുള്ള മലനിരകളിലാണ് റിംഗല്‍ കൂടുതലായും കണ്ടു വരുന്നത്. എന്നാല്‍ മുളയോളം വലിപ്പത്തിൽ വളരാൻ റിംഗലിന് സാധിക്കില്ല. 10 മുതല്‍ 12 വരെ അടി ഉയരത്തില്‍ മാത്രം വളരുന്ന അവ സാധാരണ മുളകളേക്കാള്‍ വണ്ണം കുറഞ്ഞവയുമായിരിക്കും.
വെള്ളവും നനവും നല്ലപോലുള്ള ഇടങ്ങളിലാണ് റിംഗല്‍ വളരുന്നത്. മാത്രമല്ല, ഇവ വളരുന്ന പ്രദേശങ്ങളിൽ കാട്ടുതീ ഉണ്ടാകാറില്ലെന്ന പ്രത്യേകതയും റിംഗൽ മരങ്ങൾക്കുണ്ട്. പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്തുന്നതോടൊപ്പം റിംഗലുകള്‍ മണ്ണിടിച്ചില്‍ തടയുന്നതിന് സഹായിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ജഗത് സിങ് ജംഗ്ലി റിംഗലിനെ എല്ലാ സാധ്യതകളോടും കൂടി ഉപയോഗിച്ചു വരികയാണ്. സമ്മിശ്ര വനത്തെ സാധാരണ മനുഷ്യരുമായി ബന്ധപ്പെടുത്തി കൊണ്ട് വന സംരക്ഷണത്തിന്റെ ഒരു മികച്ച മാതൃകയാണ് ജഗത് സിങ് ജംഗ്ലി മുന്നോട്ട് വക്കുന്നത്.