ബുക്‌സർ: ബിഹാറിലെ ബുക്‌സറില്‍ ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന നിലയില്‍ കണ്ടെത്തിയതില്‍ വഴിത്തിരിവ്. ജഡങ്ങള്‍ ഒഴുക്കിയതിലുള്‍പ്പെട്ടവരില്‍ ഒരാളെ കണ്ടെത്തി. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ മൃതദേഹങ്ങള്‍ ഒഴുക്കിയതെന്ന് ബിഹാരി സോ എന്നയാള്‍ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. ശവം നദിയിൽ ഒഴുക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.
തന്‍റെ പേര് ബിഹാരി സോ എന്നാണ്. ഇതുവരെ ആറ് മൃതദേഹങ്ങൾ നദിയിൽ ഉപേക്ഷിച്ചു. കൂടുതലെണ്ണം നദിയിലൊഴുക്കാനുള്ള നിർദേശം ലഭിച്ചിട്ടുണ്ട്. ബാരാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മാധ്യമ പ്രവർത്തകർ പോയ ശേഷം കൂടുതൽ മൃതദേഹങ്ങൾ നദിയില്‍ നിക്ഷേപിക്കണമെന്നാണ് നിര്‍ദേശമെന്നും ഇയാള്‍ വിശദീകരിക്കുന്നു.