ശ്രീനഗർ: കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ അനന്ത്നാഗ് ജില്ലയിലെ പഹൽഗാം താഴ്വരയിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണർവിലേക്ക്. ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ടിരുന്ന പഹൽഗാമിലെ മനോഹരമായ താഴ്വരകൾ കാണാൻ പ്രദേശിക വിനോദ സഞ്ചാരികളാണ് വീണ്ടും എത്തിത്തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വളരെ കുറച്ച് സഞ്ചാരികൾ മാത്രമാണ് ഇവിടേക്ക് ഇപ്പോൾ എത്തുന്നത്.
ജമ്മു കശ്മീരിലെ മറ്റ് താഴ്‌വരകൾക്കൊപ്പം പഹൽഗാമിൽ നിന്നും കൊറോണ ബാധിതരെ കണ്ടെത്തിയെങ്കിലും അവരുടെ എണ്ണം വളരെ കുറവായിരുന്നു. ടൂറിസ്റ്റുകൾ എത്തിത്തുടങ്ങും എന്ന കണക്കുകൂട്ടലിൽ പൊതുജനാരോഗ്യ വകുപ്പ് നേരത്തെ തന്നെ ഇവിടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി ഉണ്ടാകുന്ന ഇളവുകൾ കണക്കിലെടുത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്.