മൈസൂർ: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയിൽ ജോലി ചെയ്‌ത് വിരമിച്ച ആർ എൻ കുൽക്കർണി (83)യാണ് മരിച്ചത്. ശനിയാഴ്‌ച മാനസ ഗംഗോത്രി നഗര പരിസരത്ത് വച്ചാണ് അപകടം നടന്നത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു: അപകടത്തിന്‍റെ ദൃശ്യം പുറത്ത് - മലയാളം വാർത്തകൾ
മാനസ ഗംഗോത്രി നഗര പരിസരത്ത് നടന്നു പോവുകയായിരുന്ന കുൽക്കർണിയെ നെയിംപ്ലേറ്റ് ഇല്ലാത്ത കാർ ബോധപൂർവം ഇടിക്കുകയായിരുന്നെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡോ. ചന്ദ്രഗുപ്‌ത പറഞ്ഞു
കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്‍റ് റോഡിലൂടെ നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
നടന്നു പോവുകയായിരുന്ന കുൽക്കർണിയെ നെയിംപ്ലേറ്റ് ഇല്ലാത്ത കാർ ബോധപൂർവം ഇടിക്കുകയായിരുന്നെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡോ. ചന്ദ്രഗുപ്‌ത പറഞ്ഞു. കേസ് അന്വേഷിക്കാൻ എസിപിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ജയലക്ഷ്‌മിപുരം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായും കമ്മിഷണർ പറഞ്ഞു.