കേരളം

kerala

ETV Bharat / bharat

റിട്ട. എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍ - ദമ്പതികളെ ജോലിക്കാന്‍ വെട്ടിക്കൊന്നു

ബംഗളൂരുവിലെ രാംനഗറില്‍ സമ്പന്നര്‍ താമസിക്കുന്ന ഈഗ്‌ലട്ടന്‍ റിസോട്ടിലെ ഇവരുടെ വീട്ടിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രഗുരാജന്‍ (70), ആശ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്.

റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍
റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

By

Published : Feb 9, 2022, 4:16 PM IST

രാമനഗര്‍:കര്‍ണാടകയില്‍റിട്ട. എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനേയും ഭാര്യയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാംനഗറില്‍ സമ്പന്നര്‍ താമസിക്കുന്ന ഈഗ്‌ലട്ടന്‍ റിസോട്ടിലെ ഇവരുടെ വീട്ടിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രഗുരാജന്‍ (70), ആശ (63) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഇവിടെയാണ് താമസം. ഉറങ്ങിക്കിടക്കുമ്പോൾ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു എന്നാണ് നിഗമനം. വീട്ടില്‍ നായകളേയും മറ്റും നോക്കാനായി ജോലിക്ക് നിര്‍ത്തിയ ജോഗീന്ദര്‍ സിംഗാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

സ്വകാര്യ കമ്പനിയില്‍ ജോലിക്കാരായ മക്കള്‍ ഡല്‍ഹിയിലാണ് താമസം. മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കിട്ടതായതോടെ മക്കള്‍ വീട്ടിലെ ജോലിക്കാരനായ സിംഗിനെ വിളിച്ചു. എന്നാല്‍ മാതാപിതാക്കള്‍ നേരത്തെ എഴുന്നേറ്റ് പുറത്ത് പോയെന്നാണ് ഇയാള്‍ മറുപടി പറഞ്ഞത്.

Also Read: ഫേസ്ബുക്ക് വഴി പരിചയം; പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

ഇതില്‍ സംശയം തോന്നിയ മക്കള്‍ റിസോർട്ടിലെ സുരക്ഷ ജീവനക്കാരുമായി ബന്ധപ്പെടുകയായിരുന്നു. ഇത് പ്രകാരം ജീവനക്കാര്‍ എത്തി വീട്ടില്‍ പരിശോധിച്ചപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മക്കളെത്തി സംസ്കാരം നടത്തും.

ABOUT THE AUTHOR

...view details