കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി തിരികെ നൽകണമെന്ന് കോൺഗ്രസ് - Restore J-K's statehood news

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന സർവകക്ഷിയോഗത്തിന് മുന്നോടിയായാണ് കോൺഗ്രസ് ആവശ്യം ഉന്നയിക്കുന്നത്.

Restore J-K's statehood  says Cong ahead of PM's meeting  ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി  സംസ്ഥാന പദവി വാർത്ത  ജമ്മു കശ്‌മീർ വാർത്ത  ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി  Restore J-K's statehood news  Restore J-K's statehood
ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി തിരികെ നൽകണമെന്ന് കോൺഗ്രസ്

By

Published : Jun 20, 2021, 5:38 PM IST

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയെയും ജനാധിപത്യത്തെയും പരിഗണിച്ച് ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിന് മുന്നോടിയായാണ് കോൺഗ്രസ് ആവശ്യം ഉന്നയിച്ചത്.

അതേ സമയം 24ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. വിഷയത്തിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഇതുവരെ പ്രതികരിച്ചിട്ടില്ല. ജമ്മു കശ്‌മീരിലെ നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ 14 പ്രധാന രാഷ്‌ട്രീയ പ്രവർത്തകർക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.

READ MORE:പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

ജമ്മു കശ്‌മീരിന് സംസ്ഥാന പദവി ലഭിക്കുന്നതിലൂടെ ജനപ്രതിനിധികളെ സ്വയം തെരഞ്ഞെടുക്കാമെന്നും ഡൽഹിയിൽ നിന്നുള്ള ഭരണത്തിന് വിരാമമിട്ട് സംസ്ഥാനത്തിന് തന്നെ ഭരണം ലഭിക്കുമെന്നും സുർജേവാല പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിൻഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

READ MORE:കേന്ദ്ര ക്ഷണം ചർച്ച ചെയ്യാൻ ചേർന്ന പിഡിപി യോഗം പുരോഗമിക്കുന്നു

ABOUT THE AUTHOR

...view details