ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നെല്ല് സംഭരണ നയത്തില്‍ മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്ത് നിന്ന് നെല്ല് ശേഖരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്രത്തിന് 24മണിക്കൂര്‍ സമയം കെസിആര്‍ നല്‍കി. വിഷയത്തില്‍ കേന്ദ്രം മറുപടി നല്‍കിയില്ലെങ്കില്‍ രാജ്യവാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം.
കേന്ദ്ര നെല്ല്സംഭരണ നയം; മോദി സര്‍ക്കാരിന് മുന്നറിയിപ്പുമായി തെലങ്കാന സര്‍ക്കാര്‍ - കെ ചന്ദ്രശേഖര്‍ റാവു
സംസ്ഥാനത്ത് നിന്ന് നെല്ല് ശേഖരിക്കുന്നതിനെ കുറിച്ച് 24 മണിക്കൂരിനുള്ളില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യ വ്യാപകപ്രതിഷേധം സംഘടിപ്പിക്കുമെന്ന് ടിആര്‍എസ് മുഖ്യമന്ത്രി
നമ്മുടെ കർഷകരുടെ വികാരം കൊണ്ട് കളിക്കരുത്. അവർക്ക് സർക്കാരിനെ താഴെയിറക്കാൻ അധികാരമുണ്ട്. കർഷകർ യാചകരല്ല, അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) തേടാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി തെലങ്കാന ഭവനില്‍ നടന്ന 24 മണിക്കൂര്‍ ധര്‍ണയില്‍ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തും കെസിആറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയിരുന്നു. പാര്‍ടി എംപിമാരും, എംഎല്‍എമാരും, എംഎല്‍സിമാരും മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. 2014-ല്‍ തെലങ്കാനയില്‍ അധികാരത്തിലെത്തിയ ശേഷം ടിആര്‍എസ് ഡല്‍ഹിയില്‍ നടത്തിയ ആദ്യ പ്രതിഷേധ പരിപാടികൂടിയാണിത്.