കേരളം

kerala

ETV Bharat / bharat

വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മുങ്ങിമരിച്ച ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി - വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ടൂറിസ്റ്റ് ഗൈഡ് മുങ്ങി മരിച്ചു

ടൂറിസ്റ്റ് ഗൈഡായ ഷക്കീൽ അഹമ്മദിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

Rescuers find body of guide  Rescuers find body of guide who saved tourists  RESCUERS FINDS CORPSE OF TOURIST GUIDE  CORPSE OF TOURIST GUIDE  ടൂറിസ്റ്റ് ഗൈഡിന്‍റെ മുങ്ങിമരണം  മുങ്ങിമരിച്ച ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി  ടൂറിസ്റ്റ് ഗൈഡായ ഷക്കീൽ അഹമ്മദിന്‍റെ മൃതദേഹം കണ്ടെത്തി രക്ഷാപ്രവർത്തകർ  വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ടൂറിസ്റ്റ് ഗൈഡ് മുങ്ങി മരിച്ചു  ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി
വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മുങ്ങിമരിച്ച ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Jun 24, 2022, 8:35 AM IST

ശ്രീനഗര്‍: അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ താർസർ മാർസർ തടാകത്തിൽ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ മുങ്ങിമരിച്ച ടൂറിസ്റ്റ് ഗൈഡിന്‍റെ മൃതദേഹം കണ്ടെത്തി. ഗന്ദർബാലിലെ ഗഗൻഗർ സ്വദേശി ഷക്കീൽ അഹമ്മദിന്‍റെ മൃതദേഹമാണ് വ്യാഴാഴ്‌ച (23.06.2022) കണ്ടെത്തിയത്. ജൂൺ 21ന് കാലാവസ്ഥ മോശമായതിനെ തുടർന്ന് ട്രക്കിംഗിനിടെ 2 ടൂറിസ്റ്റ് ഗൈഡുകളും 11 വിനോദസഞ്ചാരികളും താർസർ മാർസർ തടാകത്തിൽ കുടുങ്ങുകയായിരുന്നു.

തടാകത്തിൽ തെരച്ചിൽ തുടരുന്നു

സംഭവത്തിൽ 11 പേരെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിൽ നിന്നുള്ള വിനോദസഞ്ചാരിയായ ഡോ. മഹേഷിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഷക്കീൽ അഹമ്മദിനെയും കാണാതായത്. ഡോ. മഹേഷിനായി തിരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details