ഭിവണ്ടി (മഹാരാഷ്‌ട്ര): മരക്കൊമ്പിൽ കുടുങ്ങി കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. മഹാരാഷ്‌ട്ര ഭിവണ്ടിയിലെ ചവിന്ദ്ര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കർഷകനാണ് മരത്തിനു മുകളിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ കണ്ടത്.
ഏഴടി നീളം, വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാൻ മരത്തിന് മുകളില്‍: പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുന്ന ദൃശ്യം - മരക്കൊമ്പിൽ കുടുങ്ങിയ
മഹാരാഷ്‌ട്ര ഭിവണ്ടിയിലെ ചവിന്ദ്ര ഗ്രാമത്തിലാണ് സംഭവം. വനം വകുപ്പ് അധികൃതരെത്തിയാണ് മരക്കൊമ്പിൽ കുടുങ്ങി കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്.
മരക്കൊമ്പിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി
വിവരമറിഞ്ഞയുടൻ പെരുമ്പാമ്പിനെ കാണാൻ നിരവധിയാളുകളാണ് തടിച്ചുകൂടിയത്. വെള്ളപ്പൊക്കത്തിൽ പെരുമ്പാമ്പ് ജീവൻ രക്ഷിക്കാനായി മരത്തിൽ കയറിയതാകാമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഏഴടി നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. രക്ഷപ്പെടുത്തിയ പാമ്പിനെ സമീപത്തെ വനത്തിൽ തുറന്നുവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.