ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിൽ പ്രളയത്തെ തുടർന്ന് നടത്തി വന്ന രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. ഋഷിഗംഗ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചത്. ഇതുവരെ 34 പേരുടെ മൃതദേഹമാണ് ചാമോലിയിൽ നിന്ന് കണ്ടെടുത്തത്.
ഫെബ്രുവരി 7 ന് ഹിമപാതമുണ്ടായതിനെ തുടർന്നാണ് ജില്ലയിൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും നിരവധി വീടുകളും തകരുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്‌തിരുന്നു. മഞ്ഞ് ഇടിച്ചിലിനെത്തുടർന്ന് അളകനന്ദ, ധൗളി, ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചത്.