നൈനിറ്റാൾ:കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ ബസ് കനാലിൽ കുടുങ്ങി. രാംനഗർ കാശിപൂർ ഹൈവേയിലെ ധൻഗർഹി കനാലിലാണ് സംഭവം. ചൊവ്വാഴ്‌ച (ജൂലൈ 19) രാവിലെ, ശക്തമായി പെയ്‌ത മഴയിൽ പുഴ കരകവിഞ്ഞതോടെ കനാലിൽ ചെളിയടിയുകയും ചെളിക്കുണ്ടിൽ ബസ് കുടുങ്ങുകയുമായിരുന്നു.
ഉത്തരാഖണ്ഡിൽ മഴ ശക്തം; കനാലിൽ കുടുങ്ങിയ ബസ് പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച് - Dhangarhi Nala bus accident
ശക്തമായി പെയ്‌ത മഴയിൽ പുഴ കരകവിഞ്ഞതോടെ കനാലിൽ ചെളിയടിയുകയും ചെളിക്കുണ്ടിൽ ബസ് കുടുങ്ങുകയുമായിരുന്നു.
ഉത്തരാഖണ്ഡിൽ മഴ ശക്തം; കനാലിൽ കുടുങ്ങിയ ബസ് പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച്
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്. രാംനഗറിൽ നിന്ന് അൽമോറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 20ഓളം യാത്രക്കാരുണ്ടായിരുന്നു. ആളപായമൊന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മുമ്പും ധൻഗർഹി കനാലിൽ നിരവധി അപകടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ നദികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.