കോലാർ (കർണാടക):മൊബൈൽ ടവറിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന കഴുകനെ രക്ഷപ്പെടുത്തി യുവാക്കൾ. കർണാടകയിലെ കോലാറിൽ ഗാന്ധിനഗറിലാണ് സംഭവം.
മൊബൈൽ ടവറിൽ കുടുങ്ങിയ കഴുകനെ രക്ഷപ്പെടുത്തി യുവാക്കൾ - eagle stuck in tower
കർണാടകയിലെ കോലാർ ഗാന്ധിനഗറിലാണ് കഴുകൻ മൊബൈൽ ടവറിൽ കുടുങ്ങിയത്.
മൊബൈൽ ടവറിൽ കുടുങ്ങിയ കഴുകനെ രക്ഷപ്പെടുത്തി യുവാക്കൾ
സംഭവമറിഞ്ഞ് മൃഗസ്‌നേഹിയായ ജീവി ആനന്ദ് എന്ന യുവാവും സംഘവും സ്ഥലത്തെത്തുകയും ടവറിൽ കയറി കഴുകനെ രക്ഷപ്പെടുത്തുകയുമായിരുന്നു. സുരക്ഷിതമായി താഴെ എത്തിച്ച കഴുകനെ ഇവർ സംരക്ഷിക്കുകയും കൃത്യമായ ചികിത്സ നൽകുകയും ചെയ്‌തു. തുടർന്ന്, കഴുകന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്‌തു.