ന്യൂഡൽഹി:കൊവിഡ് പരിശോധന, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയിൽ അംഗപരിമിതർക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചതായി കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി തവാർചന്ദ് ഗെലോട്ട് അറിയിച്ചു.
കൊവിഡ് ചികിത്സയില്‍ അംഗപരിമിതർക്ക് മുൻഗണന നൽകണമെന്ന് തവാർചന്ദ് ഗെലോട്ട്
ആർപിഡബ്ല്യുഡി നിയമത്തിലെ സെക്ഷൻ 25 (1) (സി) പ്രകാരം വികലാംഗർക്ക് കൊവിഡ് പരിശോധനക്ക് ഹാജരാകുന്നതിനും ചികിത്സിക്കുന്നതിനും മുൻഗണന നൽകണമെന്ന് തവാർചന്ദ് ഗെലോട്ട്
READ MORE:രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു
ആർപിഡബ്ല്യുഡി നിയമത്തിലെ സെക്ഷൻ 25 (1) (സി) പ്രകാരം അംഗപരിമിതർക്ക് കൊവിഡ് പരിശോധനക്ക് ഹാജരാകുന്നതിനും ചികിത്സിക്കുന്നതിനും മുൻഗണന നൽകണം. അതിനാൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അതിന്‍റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ,യുടി ആരോഗ്യ അധികാരികൾക്കും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കും ഉചിതമായ നിർദേശങ്ങൾ നൽകാൻ അഭ്യർഥിക്കുന്നു. മുൻഗണന നൽകുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത് ഉറപ്പാക്കാക്കണമെന്നും വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.