കേരളം

kerala

ETV Bharat / bharat

'Republic Of Bharat' Rumour : ഇന്ത്യ 'റിപ്പബ്ലിക് ഓഫ് ഭാരത്' ആവുമോ ?; ജി20 ഉച്ചകോടിയില്‍ രാഷ്‌ട്രപതിയുടെ ക്ഷണക്കത്തിന് പിന്നാലെ അഭ്യൂഹം - India name change report updates

President of Bharat has been used for the first time in official ഇന്ത്യന്‍ പ്രസിഡന്‍റിനെ ഭാരത് പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ച സാഹചര്യത്തിലാണ് രാജ്യത്തിന്‍റെ പേര് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായത്

president of bharat  President of Bharat news  India name change Rumor updates  ഇന്ത്യ റിപ്പബ്ലിക് ഓഫ് ഭാരത്  ജി20 ഉച്ചകോടിയില്‍ രാഷ്‌ട്രപതിക്കുള്ള ക്ഷണക്കത്ത്  ഇന്ത്യന്‍ പ്രസിഡന്‍റിനെ ഭാരത് പ്രസിഡന്‍റ്  ഭാരത് പ്രസിഡന്‍റ്  Republic Of Bharat Rumour
Republic Of Bharat Rumour

By ETV Bharat Kerala Team

Published : Sep 5, 2023, 1:41 PM IST

Updated : Sep 5, 2023, 2:57 PM IST

ന്യൂഡല്‍ഹി :ജി20 ഉച്ചകോടിയിലെ ഔദ്യോഗിക ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിനെ, ഭാരത് പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തിന്‍റെ പേര് ഉടന്‍ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തം ('Republic Of Bharat' Rumour). റിപ്പബ്ലിക് ഓഫ് ഇന്ത്യ (Republic Of India) എന്ന രാജ്യത്തിന്‍റെ പേര് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' ആക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്നാണ് വിവരം. ഇതിനായി കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിലൂടെ പ്രമേയം അവതരിപ്പിച്ചേക്കുമെന്ന സൂചനയും ശക്തമായിട്ടുണ്ട്.

ഇതുവരെ രാജ്യത്തെ പ്രസിഡന്‍റിനെ ഔദ്യോഗികമായി 'ഇന്ത്യൻ പ്രസിഡന്‍റ്' (Indian President) എന്ന വിശേഷണമാണുണ്ടായിരുന്നത്. എന്നാല്‍, ഇത് മാറ്റി 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ഇപ്പോള്‍ രാഷ്‌ട്രപതി ഭവന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സെപ്‌റ്റംബർ ഒന്‍പതിന് നടക്കുന്ന അത്താഴവിരുന്നിന് ജി20 വിദേശ നേതാക്കളേയും രാജ്യത്തെ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചുകൊണ്ടുള്ള പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ക്ഷണക്കത്തിലാണ് രാഷ്‌ട്രപതിക്ക് 'ഭാരത് പ്രസിഡന്‍റ്' എന്ന വിശേഷണം.

അടുത്തിടെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലടക്കം പേരുമാറ്റാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കിയിരുന്നു. പിന്നാലെയാണ്, രാജ്യത്തിന്‍റെ പേരും മാറ്റുമെന്ന കിംവദന്തി ബലപ്പെട്ടത്. രാജ്യം ജി20യ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍, രാഷ്‌ട്രപതിയെ 'പേര് മാറ്റി വിളിക്കുന്നതില്‍' പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ജി20 ബുക്ക്‌ലെറ്റിലും ഇന്ത്യയ്‌ക്ക് പകരം 'ഭാരത്':ഔദ്യോഗികമായി ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം പുറപ്പെടുപ്പിക്കാതെയുള്ള പേരുമാറ്റം ഇതാദ്യമാണ്. അതേസമയം, ഈ വിമര്‍ശനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. 'ഭാരത്' എന്ന പദം ഭരണഘടനയില്‍ ഉണ്ടെന്നും ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന് പറയുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. 'ഭാരതം', ജനാധിപത്യത്തിന്‍റെ മാതാവ്' എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ഇന്ത്യയ്‌ക്ക് പകരം 'ഭാരത്' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.

രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്:രാഷ്‌ട്രപതി ഭവന്‍റെ ഔദ്യോഗിക ക്ഷണക്കത്തിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരത്' എന്നുപയോഗിച്ചതിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമർശനമാണ് ഉയര്‍ത്തിയത്. ഈ നടപടി ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. ഈ നടപടിയോടെ ഭരണഘടനയിലെ ഒന്നാം വകുപ്പ് 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ടെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു. ഇതിൽ പറയുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ ഇതോടെ അക്രമിക്കപ്പെട്ടെന്നും മുൻ കേന്ദ്രമന്ത്രികൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.

READ MORE |President of Bharat Nomenclature Change | രാഷ്‌ട്രപതി ഭവന്‍റെ ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' ; ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കോൺഗ്രസ്

'വാർത്ത സത്യമാണ്. രാഷ്‌ട്രപതി ഭവൻ സെപ്റ്റംബര്‍ ഒൻപതിന് ജി 20 ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നതിൽ സാധാരണപോലെ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നുപയോഗിക്കുന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാക്കിയിട്ടുണ്ട്. ഇനി ഭരണഘടനയിലെ ഒന്നാം വകുപ്പ് 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ട്. 'സംസ്ഥാനങ്ങളുടെ യൂണിയൻ' ആക്രമിക്കപ്പെട്ടിരിക്കുകയാണ്' - ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

Last Updated : Sep 5, 2023, 2:57 PM IST

ABOUT THE AUTHOR

...view details