കേരളം

kerala

ETV Bharat / bharat

സൗഹൃദത്തിന്‍റെ നാള്‍ വഴികള്‍ ഓര്‍മിപ്പിച്ച് നേതാക്കള്‍; ഇന്ത്യയ്ക്ക് ആശംസയറിച്ച് ലോകം - republic day

മുഖ്യാതിഥിയായി പങ്കെടുത്ത ഈജിപ്ത് പ്രസിഡന്‍റിനെ കൂടാതെ മാലദ്വീപ് വിദേശകാര്യമന്ത്രി, ബ്രൂണെ സുല്‍ത്താൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി, ഇസ്രായേൽ അംബാസഡർ തുടങ്ങിയവര്‍ ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാംശസകള്‍ നേര്‍ന്നു

റിപ്പബ്ലിക് ദിനം  റിപ്പബ്ലിക് ദിനാഘോഷം  മാലിദ്വീപ് വിദേശകാര്യമന്ത്രി  മുഖ്യാതിഥിയായി ഈജിപ്‌ത് പ്രസിഡന്‍റ്  ബ്രൂണെ പ്രധാനമന്ത്രി  ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്  ഇസ്രായേൽ എംബസി  74ാം റിപ്പബ്ലിക് ദിനാഘോഷം  republic day wishes from world leaders  republic day wishes  republic day  74th republic day
ലോകനേതാക്കൾ

By

Published : Jan 26, 2023, 2:12 PM IST

രാജ്യം 74-ാം റിപ്പബ്ലിക് ദിനത്തിന്‍റെ നിറവിലാണ്. രാജ്യത്തെ മഹത്തായ സ്വാതന്ത്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്‌തു. ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ലോകനേതാക്കളും ആശംസകൾ നേർന്ന് രംഗത്തെത്തി.

ആശംസകൾ അറിയിച്ച് മാലദ്വീപ് വിദേശകാര്യമന്ത്രി: മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്‌ദുല്ല ഷാഹിദ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്നു. ഇന്ത്യൻ ഭരണഘടനയുടെ വിജയം രാജ്യങ്ങൾക്ക് പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്‌തു. 74-ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ ഗവൺമെന്‍റിനും ജനങ്ങൾക്കും ഞങ്ങളുടെ ഊഷ്‌മളമായ ആശംസകൾ. ഇന്ത്യക്ക് സമാധാനവും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ഗവൺമെന്‍റിനും ഇന്ത്യയിലെ സുഹൃദ് ജനങ്ങൾക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക സൗഹൃദം സമൃദ്ധമായി തുടരട്ടെ എന്നും ഇന്ത്യയിലെ മാലദ്വീപ് ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്‌തു.

മുഖ്യാതിഥിയായി ഈജിപ്‌ത് പ്രസിഡന്‍റ് :ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് അൽ സിസിയായിരുന്നു മുഖ്യാതിഥി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഇതാദ്യമായാണ് ഒരു ഈജിപ്‌ത് രാഷ്‌ട്രത്തലവനെ ക്ഷണിക്കുന്നത്. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ അൽ സിസിയും ഒരു ഉന്നതതല പ്രതിനിധി സംഘവും റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ചു.

ഈജിപ്‌തിൽ നിന്നുള്ള സൈനിക സംഘം ആദ്യമായി കർത്തവ്യ പാതയിലെ സല്യൂട്ട് ഡയസിലേക്ക് മാർച്ച് ചെയ്‌തു. കേണൽ മഹ്മൂദ് മുഹമ്മദ് അബ്‌ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിൽ 144 സൈനികർ അടങ്ങുന്ന ഈജിപ്ഷ്യൻ സൈനിക സംഘം ഈജിപ്ഷ്യൻ സായുധ സേനയുടെ പ്രധാന ശാഖകളെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുത്തു.

ബ്രൂണെ സുല്‍ത്താൻ ആശംസകൾ അർപ്പിച്ചു:ബ്രൂണെയുടെ സുൽത്താൻ ഹാജി ഹസനാൽ ബോൾകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നിങ്ങളുടെ ശ്രേഷ്‌ഠതയ്ക്കും റിപ്പബ്ലിക് ഓഫ് ഇന്ത്യ ഗവൺമെന്‍റിനും ജനങ്ങൾക്കും എന്‍റെ ഊഷ്‌മളമായ അഭിനന്ദനങ്ങൾ. നമ്മൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും ആഗ്രഹിക്കുന്നുവെന്ന് ബ്രൂണെയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിന്‍റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ബ്രൂണെ.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്: 'ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്നിരുന്നു. ആധുനിക ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തെയും ശ്രദ്ധേയമായ നേട്ടങ്ങളെയും ആദരിക്കുന്നതിനുള്ള നിമിഷം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ദേശീയ ദിനങ്ങൾ പങ്കിടുമ്പോൾ, നമ്മുടെ ആളുകൾ പരസ്‌പരം വളരെക്കാലമായി കാത്തുസൂക്ഷിക്കുന്ന വാത്സല്യത്തിന്‍റെ ഊഷ്‌മള മനോഭാവവും നമ്മുടെ സൗഹൃദത്തിന്‍റെ ആഴവും ആഘോഷിക്കുന്നു' എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് കുറിച്ചു.

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ആശംസകൾ നേർന്നു. 'ഓസ്‌ട്രേലിയയും ഇന്ത്യയും ആഴത്തിലുള്ള സൗഹൃദം പങ്കിടുന്നു - ദോസ്‌തി. ഇന്ന് റിപ്പബ്ലിക് ദിനത്തിൽ, എന്‍റെ നല്ല സുഹൃത്ത് @DrS ജയശങ്കറിനും ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ എന്‍റെ ആശംസകൾ നേരുന്നു'വെന്ന് പെന്നി വോങ് ട്വീറ്ററിൽ കുറിച്ചു.

പ്രാദേശിക ഭാഷകളിൽ റിപ്പബ്ലിക് ദിനാശംസകളുമായി ഇസ്രായേൽ എംബസി:ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ഇന്ത്യയും ഇസ്രായേലും മഹത്തായ തന്ത്രപരമായ പങ്കാളിത്തമാണ് പങ്കിടുന്നതെന്നും ഇരുവരും തമ്മിലുള്ള സ്‌നേഹവും ബഹുമാനവും നയതന്ത്രത്തിനപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സഹോദരീ സഹോദരന്മാർക്ക് റിപ്പബ്ലിക് ദിനാശംസകൾ എന്ന് കുറിച്ചുകൊണ്ട് പ്രാദേശിക ഭാഷകളിൽ ആശംസകൾ നേരുന്ന വീഡിയോയും ഇസ്രായേൽ എംബസി അതിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു.

പുതിയ ഇന്ത്യ, സ്‌ത്രീ ശാസ്‌തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളും ഇക്കുറി പരേഡിൽ അണിനിരന്നു.

ABOUT THE AUTHOR

...view details