കേരളം

kerala

ETV Bharat / bharat

ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപുള്ളിയെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്‌തു - republic day violence arrest news

ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജോത് സിങിനെ പഞ്ചാബിലെ അമൃത്സറില്‍ നിന്നാണ് പിടികൂടിയത്.

ചെങ്കോട്ട സംഘര്‍ഷം പിടികിട്ടാപുള്ളി അറസ്റ്റ് വാര്‍ത്ത  ചെങ്കോട്ട സംഘര്‍ഷം പിടികിട്ടാപുള്ളി ഡല്‍ഹി പൊലീസ് അറസ്റ്റ് വാര്‍ത്ത  ചെങ്കോട്ട പിടികിട്ടാപ്പുള്ളി അറസ്റ്റ് വാര്‍ത്ത  റിപബ്ലിക് ദിനം സംഘര്‍ഷം അറസ്റ്റ് പുതിയ വാര്‍ത്ത  ചെങ്കോട്ട സംഘര്‍ഷം ഗുര്‍ജോത് സിങ് അറസ്റ്റ് വാര്‍ത്ത  കര്‍ഷക സമരം അറസ്റ്റ് പുതിയ വാര്‍ത്ത  ഗുര്‍ജോത് സിങ് പഞ്ചാബ് അറസ്റ്റ് വാര്‍ത്ത  red fort violence arrest news  red fort violence accused arrest news  red fort violence latest news  farmers protest arrest latest news  republic day violence arrest news  gurjot singh arrest latest news
ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപുള്ളിയെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്‌തു

By

Published : Jun 28, 2021, 12:23 PM IST

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജോത് സിങിനെ ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തു. പഞ്ചാബിലെ അമൃത്‌സറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗുര്‍ജോത് സിങിനെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

43 കേസുകള്‍, 150 അറസ്റ്റ്

റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിലും സ്പെഷ്യല്‍ സെല്ലിലും ലോക്കല്‍ പൊലീസിലുമായി 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. വിവിധ കേസുകളിലായി 150 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച വഴി പിന്തുടരാതെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ബാരിക്കേഡുകൾ തകർത്തു, പൊലീസുമായി ഏറ്റുമുട്ടി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Read more: ചെങ്കോട്ട സംഘര്‍ഷം; ഒരാള്‍ കൂടി അറസ്റ്റില്‍

ചെങ്കോട്ടയിലെ സംഘര്‍ഷം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്‌ടര്‍ റാലിക്കിടെ നിരവധി അക്രമ സംഭവങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നത്. ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ അതിക്രമിച്ച് കടന്നതോടെ സംഘര്‍ഷം കനത്തു. തുടര്‍ന്ന് രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്രം നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് കര്‍ഷകരുടെ നിലപാട്.

Read more: ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ABOUT THE AUTHOR

...view details