ന്യൂഡൽഹി:കർഷക മാർച്ചിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.ഐടിഒ, യമുന ബ്രിഡ്‌ജ് തുടങ്ങിയ സ്ഥലങ്ങളുൾപ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച്
ട്രാക്‌ടർ റാലി; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി - Security
ഡൽഹിയിലെ മൂന്ന് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ട്രാക്‌ടർ റാലിക്ക് മൂന്ന് പാതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസിലെ ഇന്‍റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പതക് അറിയിച്ചു.
ഡൽഹിയിലെ മൂന്ന് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ട്രാക്‌ടർ റാലിക്ക് മൂന്ന് പാതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസിലെ ഇന്‍റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പതക് അറിയിച്ചിരുന്നു. റാലി, ടിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുകയും തിരിച്ച് ആ വഴി തന്നെ മടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ തലസ്ഥാനത്തെ വൈദ്യുതി വിതരണം തടസപ്പെടുത്തുമെന്ന് ഒരു ഊർജ കമ്പനിക്ക് ഭീഷണി ലഭിച്ചതിനെ തുടർന്ന് എല്ലാ പവർ സബ് സ്‌റ്റേഷനുകളിലും ഗ്രിഡുകളിലും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഒരു നിരോധിത സംഘടന ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് വൈദ്യുതി വിതരണ കമ്പനികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.