ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകരെ നിരന്തരം അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പുതുക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ നീണ്ട പോരാട്ടം തുടരുന്ന സാഹചര്യത്തിൽ ഡൽഹി അതിർത്തിയിൽ നടന്ന പ്രക്ഷോഭത്തിൽ മരിച്ച കർഷകരുടെ യാതൊരു രേഖകളും സർക്കാരുടെ പക്കൽ ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം.
കാർഷിക നിയമങ്ങളിൽ കർഷകരുടെ അഭിപ്രായം എന്താണെന്നറിയാൻ കേന്ദ്രം ഇതുവരെ ശ്രമിച്ചിട്ടില്ല. എത്ര കർഷകർ പ്രക്ഷോഭത്തിൽ രക്തസാക്ഷിത്വം വരിച്ചു എന്നതിനും സർക്കാരുടെ പക്കൽ തെളിവുകളില്ല. കേന്ദ്രം സമ്പന്നരായ സുഹൃത്തുക്കളുടെ ദൃഷ്‌ടിയിൽ നിന്ന് മാത്രമാണ് ഈ വിഷയത്തെ നോക്കുക്കാണുന്നതെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.