കേരളം

kerala

ETV Bharat / bharat

പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറില്‍ പിടിച്ച് രേണുക ചൗധരി, കോൺഗ്രസ് പ്രതിഷേധം സംഘർഷമായി - Renuka Chowdhury holds a Policeman by his collar

പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥനുമായി വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നിന്ന് കോളറില്‍ പിടിക്കുകയുമായിരുന്നു.

Ex Minister Renuka Chowdhury holds a Policeman by his collar  നാഷണല്‍ ഹെറാള്‍ഡ് കേസ്  പ്രതിഷേധത്തില്‍ സംഘര്‍ഷം  പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറില്‍ പിടിച്ച് മുൻ മന്ത്രി  Renuka Chowdhury holds a Policeman by his collar  മുൻ മന്ത്രി രേണുക ചൗധരി
പ്രതിഷേധത്തിനിടെ പൊലീസിനെ കോളറില്‍ തൂക്കി മുൻ മന്ത്രി

By

Published : Jun 16, 2022, 9:15 PM IST

Updated : Jun 16, 2022, 10:55 PM IST

തെലങ്കാന: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ കോൺഗ്രസ് നടത്തിയ മാർച്ചില്‍ നാടകീയ രംഗങ്ങൾ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്‍റെ വനിത നേതാവുമായ രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറില്‍ പിടിച്ചുവലിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ അടക്കം ചർച്ചയാകുന്നത്.

പ്രതിഷേധത്തിനിടെ പൊലീസിനെ കോളറില്‍ തൂക്കി മുൻ മന്ത്രി

കോൺഗ്രസ് പ്രവർത്തകരുടെ ചലോ രാജ്ഭവൻ പ്രതിഷേധ പരിപാടിയിലാണ് സംഭവം. പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ രേണുക ചൗധരി പൊലീസ് ഉദ്യോഗസ്ഥനുമായി വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കോളറില്‍ പിടിക്കുകയുമായിരുന്നു. ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി, സിഎൽപി നേതാവ് മല്ലു ഭട്ടി വിക്രമാർക എന്നിവരെ സംഘര്‍ഷത്തിനിടക്ക് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ സ്കൂട്ടര്‍ കത്തിക്കുകയും ടി.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

also read:നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുൽ ഗാന്ധി മൂന്നാം ദിനം ഇ.ഡിക്ക് മുന്നില്‍, ഡൽഹിയിൽ കനത്ത പ്രതിഷേധം

Last Updated : Jun 16, 2022, 10:55 PM IST

ABOUT THE AUTHOR

...view details