കൊൽക്കത്ത: പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പിൽ കൂച്ച് ബെഹാറിൽ അക്രമം ഉണ്ടായതിനെ തുടർന്ന് 72 മണിക്കൂർ രാഷ്‌ട്രീയ നേതാക്കളുടെ പ്രവേശനം തടഞ്ഞ നടപടിക്കെതിരെ മമതാ ബാനർജി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ മോദി പെരുമാറ്റച്ചട്ടമെന്ന് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് മമതാ ബാനർജി ആവശ്യപ്പെട്ടു. ബിജെപിക്ക് എന്തു തന്ത്രവും പയറ്റാം. എന്‍റെ ജനത്തോടൊപ്പം നിൽക്കുന്നതിലും അവരുടെ വേദന പങ്കിടുന്നതിലും എന്നെ ആർക്കും തടയാനാകില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോദിയെ പരിഹസിച്ച് മമതാ ബാനർജി - തെരഞ്ഞെടുപ്പ് കമ്മിഷനോട് മമതാ ബാനർജി
72 മണിക്കൂറിന് ശേഷം ഉറപ്പായും കൂച്ച് ബെഹാർ സന്ദർശിക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.
കൂച്ച് ബെഹാർ സന്ദർശിക്കുന്നതിൽ നിന്ന് മൂന്ന് ദിവസം മാത്രമേ തടയാനാകൂവെന്നും നാലാമത്തെ ദിവസം അവിടെ ഉറപ്പായും സന്ദർശിക്കുമെന്നും മമതാ ബാനർജി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം. കൂച്ച് ബെഹാറിൽ മമതാ ബാനർജി പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് നിരീക്ഷകർ നൽകിയ ഇടക്കാല റിപ്പോർട്ടിനെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടിവച്ചിരുന്നു.
കൂടുതൽ വായിക്കാൻ: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ്: വ്യാപക അക്രമം, നാല് പേർ കൊല്ലപ്പെട്ടു