ഇൻഡോർ :പിടിയിലായവ്യാജ റെംഡെസിവിർ വില്‍പ്പന സംഘം പദ്ധതിയിട്ടത് 80,000 കുത്തിവയ്പ്പുകള്‍ക്കെന്ന് ഇന്‍ഡോര്‍ പൊലീസ്. സംഘം ഗ്ലൂക്കോസും ഉപ്പുവെള്ളവും ചേര്‍ത്തുണ്ടാക്കിയ വ്യാജ റെംഡെസിവിർ കുത്തിവയ്ച്ചതുമൂലം ഇൻഡോറിലെ രണ്ട് രോഗികൾ മരിച്ചിരുന്നു. സുനിൽ മിശ്ര, കൗശൽ, പുനീത്, കുൽദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇവര്‍ ഒരു നഴ്‌സിലൂടെ യഥാർഥ റെംഡെസിവിർ ശേഖരിച്ചതായും അതിനുശേഷം മുംബൈയിൽ വ്യാജ മരുന്ന് നിർമിക്കുകയായിരുന്നുവെന്നും അഡീഷണൽ എസ്.പി രാജേഷ് രഘുവൻഷി പറഞ്ഞു.
വ്യാജ റെംഡെസിവിർ വില്‍പ്പന സംഘം പിടിയില്‍ ; പദ്ധതിയിട്ടത് 80,000 കുത്തിവയ്പ്പുകൾക്ക്
സംഘം ഒരു നഴ്‌സിലൂടെ യഥാർഥ റെംഡെസിവിർ ശേഖരിച്ചതായും അതിനുശേഷം മുംബൈയിൽ വ്യാജ മരുന്ന് നിര്‍മിക്കാനുള്ള ജോലികൾ ആരംഭിക്കുകയായിരുന്നുവെന്നും പൊലീസ്.
Read Also……റെംഡെസിവിർ കുപ്പിയിൽ ഉപ്പുവെള്ളം, 20,000 രൂപ വരെ ഈടാക്കി വിൽപ്പന,3 പേർ പിടിയിൽ
സംഘങ്ങൾ ശൂന്യമായ കുപ്പികളും ലേബലുകളുള്‍പ്പെടെയുള്ളവയും ശേഖരിക്കുകയും ഗ്ലൂക്കോസ് ഉപ്പുവെള്ളം എന്നിവ കുപ്പികളില്‍ നിറയ്ക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ മോർവിയിലെ ഒരു ഫാം ഹൗസിലാണ് പ്രതികള്‍ ഫാക്ടറി സ്ഥാപിച്ചത്. 80,000 കുപ്പി വ്യാജ റെംഡെസിവിർ ഒരുക്കാന്‍ പ്രതികള്‍ ശൂന്യമായ കുപ്പികളും ലേബലുകളും വാങ്ങിയ്ക്കുകയായിരുന്നു. അയ്യായിരത്തോളം റെംഡെസിവിർ കുത്തിവയ്പ്പുകൾ നടത്തിയതിന് ശേഷം മാത്രമാണ് ഗുജറാത്ത് പൊലീസ് അവരെ പിടികൂടിയത്. 1200 റെംഡെസിവിർ വ്യാജ കുപ്പികള്‍ മധ്യപ്രദേശിൽ മാത്രം വിറ്റു. 700 എണ്ണം ഇൻഡോറിലും 500 എണ്ണം ജബൽപൂരിലും വിറ്റു. മറ്റിടങ്ങളിലും സമാന രീതിയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. വഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.