കേരളം

kerala

ETV Bharat / bharat

റെംഡെസിവിർ മരുന്നുകളുടെ ഉൽപാദനം പ്രതിദിനം മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സർക്കാർ വൃത്തങ്ങൾ - Remdesivir injection production

വിപണിയിലെ റെംഡെസിവിർ ലഭ്യതയും നിലവിലെ സാഹചര്യവും രാസവസ്‌തു രാസവള മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്ന് മന്ത്രാലയ വക്താക്കൾ അറിയിച്ചു.

റെംഡെസിവിർ മരുന്നുകളുടെ ഉൽപാദനം  റെംഡെസിവിർ മരുന്നുകൾ  പ്രതിദിനം മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സർക്കാർ വൃത്തങ്ങൾ  Remdesivir injection production  Govt sources on Remdesivir
റെംഡെസിവിർ മരുന്നുകളുടെ ഉൽപാദനം പ്രതിദിനം മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സർക്കാർ വൃത്തങ്ങൾ

By

Published : Apr 29, 2021, 2:16 PM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തോളം റെംഡെസിവിർ ഉൽപാദനം വർധിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. ഇതിനായുള്ള ആദ്യ നടപടികൾ ആരംഭിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിപണിയിലെ റെംഡെസിവിർ ലഭ്യത വിലയിരുത്തുന്നുണ്ടെന്നും രാസവസ്‌തു രാസവള മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മെയ്‌ ആദ്യവാരത്തോടെ ഉൽപാദനം മൂന്ന് ലക്ഷമാക്കി വർധിപ്പിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

കൊവിഡിനെതിരെ ഉപയോഗിക്കുന്ന മരുന്നാണ് റെംഡെസിവിർ. മരുന്നിന്‍റെ ലഭ്യത പൊതു വിപണിയിൽ ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മെഡിക്കൽ ഷോപ്പുകളിൽ റെംഡെസിവിറിനായി കാത്തിരിക്കേണ്ടതില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റെംഡെസിവിർ മരുന്നുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

Read more: റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപന; ആശുപത്രി ജീവനക്കാർ പിടിയിൽ

ABOUT THE AUTHOR

...view details