ചണ്ഡീഗഡ്:ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തലവന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. കൊവിഡ് രോഗികള്‍ക്ക് രാജ്യമൊട്ടാകെ നല്‍കുന്ന മരുന്നാണ് റെംഡെസിവിർ. മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി 15,000 മുതല്‍ 30000 രൂപ വരെ നിരക്കിലാണ് പ്രതികള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. പാനിപ്പത്തിലെ താമസക്കാരനായ പ്രദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 750 മരുന്നുകള്‍ വാങ്ങിയതില്‍ 650 എണ്ണവും കരിഞ്ചന്തയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി.
പാനിപ്പത്തില്‍ റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍: തലവന്‍ ഉള്‍പ്പെടെ അറസ്റ്റില്‍
മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി 15,000 മുതല്‍ 30000 രൂപ വരെ നിരക്കിലാണ് പ്രതികള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്
പാനിപ്പത്തില്‍ റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍: തലവന്‍ ഉള്‍പ്പെടെ അറസ്റ്റില്‍
മുന്‍പ് റെംഡെസിവിർ മരുന്നുകള്‍ വില്‍പ്പന നടത്തിയ മൂന്നു പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രദീപിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസ് വലയിലാകുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ 4 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ പിടിച്ചെടുത്ത റെംഡെസിവിർ മരുന്നുകള്‍ വ്യാജമാണെന്നും ജനങ്ങള്‍ ഇത്തരക്കാരെ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു.