ഗാന്ധിനഗർ:ലൗ ജിഹാദ് തടയാൻ ധർമ്മ സ്വാതന്ത്ര്യ (മതസ്വാതന്ത്ര്യം) ബില്ല് അവതരിപ്പിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജ. വരുന്ന സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുകയെന്ന് പ്രദീപ് സിങ് ജഡേജ പറഞ്ഞു. നിര്‍ബന്ധിച്ചുള്ള മതം മാറ്റം, സ്വാധീനം ചെലുത്തിയുള്ള മതം മാറ്റം, കല്യാണം കഴിക്കാമെന്നും ചതിപ്രയോഗം നടത്തിയുമുള്ള മതം മാറ്റം തുടങ്ങിയവ വിലക്കിക്കൊണ്ടുള്ളതാണ് ബില്ലെന്നും ഇത്തരത്തിൽ മത പരിവർത്തനം നടത്തുന്നവർക്ക് ശിക്ഷ നൽകുന്നതും ബില്ലിൽ ഉൾപ്പെടുത്തുമെന്നും പ്രദീപ് സിങ് ജഡേജ പറഞ്ഞു.
ബജറ്റ് സമ്മേളനത്തിൽ ലൗ ജിഹാദ് തടയാൻ ധർമ്മ സ്വാതന്ത്ര്യ ബില്ല് അവതരിപ്പിക്കും: പ്രദീപ്സിംഗ് ജഡേജ
നിര്‍ബന്ധിച്ചുള്ള മതം മാറ്റം, സ്വാധീനം ചെലുത്തിയുള്ള മതം മാറ്റം, കല്യാണം കഴിക്കാമെന്നും ചതിപ്രയോഗം നടത്തിയുമുള്ള മതം മാറ്റം തുടങ്ങിയവ വിലക്കിക്കൊണ്ടുള്ളതാണ് ബില്ല്
ബജറ്റ് സമ്മേളനത്തിൽ ലൗ ജിഹാദ് തടയാൻ ധർമ്മ സ്വാതന്ത്ര്യ ബില്ല് അവതരിപ്പിക്കും: പ്രദീപ്സിംഗ് ജഡേജ
ലവ് ജിഹാദിനെതിരായ നിയമത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സംസ്ഥാന നിയമസഭയുടെ ഒരു മാസം നീണ്ട ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് ബജറ്റ് അവതരിപ്പിക്കുക.