റാഞ്ചി: രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോളിന് സബ്‌സിഡി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 25 രൂപയാണ് സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പെട്രോള്‍ വില വര്‍ധനയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മധ്യവര്‍ഗവും പാവങ്ങളുമാണ്. ഇവര്‍ക്ക് സർക്കാര്‍ തീരുമാനം ആശ്വാസകരമായിരിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.