ന്യൂഡൽഹി: ബോളിവുഡ് താരം അമീഷ പട്ടേലിനെതിരായി ജാർഖണ്ഡിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ബോളിവുഡ് താരം അമീഷ പട്ടേലിനെതിരെ വിശ്വാസ വഞ്ചനക്കാണ് കേസ്. ജസ്‌റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കവെ ജാർഖണ്ഡ് സർക്കാരിന് നോട്ടിസ് അയച്ചത്.
വിശ്വാസവഞ്ചന കേസ്; അമീഷ പട്ടേലിനെതിരായ നടപടിയിൽ സുപ്രീം കോടതി സ്‌റ്റേ - അജയ് കുമാർ സിങ്
നിർമാതാവ് അജയ് കുമാർ സിങ് നൽകിയ ഹർജിയിലാണ് നടപടി. തുക കൈപ്പറ്റിയ ശേഷം ഡേസി മാജിക് എന്ന സിനിമയിൽ താരം പിന്മാറിയതിനാണ് നിർമാതാവ് പരാതി നൽകിയത്.
വിശ്വാസവഞ്ചന കേസ്; അമീഷ പട്ടേലിനെതിരായ നടപടിയിൽ സുപ്രീം കോടതി സ്‌റ്റേ
എന്നാൽ, നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്‍റ്‌സ് ആക്‌ടിലെ സെക്ഷൻ 138 പ്രകാരം ശിക്ഷ നടപടികൾ തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു. നിർമാതാവ് അജയ് കുമാർ സിങ് നൽകിയ ഹർജിയിലായിരുന്നു നടപടി. ഡേസി മാജിക് എന്ന സിനിമയുമായി ബന്ധപ്പെട്ട് താരത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ 2.5 കോടി രൂപ അജയ് കുമാർ സിങ് നിക്ഷേപിച്ചിരുന്നു. എന്നാൽ നടി സിനിമയിൽ നിന്ന് പിന്മാറുകയും പണം തിരികെ നൽകുകയും ചെയ്‌തില്ല.