റിലയന്‍സ് ജീവനക്കാരോട് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ആഭ്യർഥിച്ച് നിത അംബാനി - COVID-19 vaccination,
റിലയൻസ് ഫാമിലി ഡേ 2020 സന്ദേശത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും നിത അംബാനിയും ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത വാക്സിൻ ലഭ്യമാകുമ്പോൾ, എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ആസൂത്രണം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു
![റിലയന്‍സ് ജീവനക്കാരോട് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ആഭ്യർഥിച്ച് നിത അംബാനി Reliance urges employees for vaccination COVID-19 vaccination Reliance on vaccination Reliance Industries നിത അംബാനി ജീവനക്കാർക്ക് കൊവിഡ് വാക്സിൻ COVID-19 vaccination, Reliance](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10877273-thumbnail-3x2-aa.jpg)
മുംബൈ: ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി ജീവനക്കാർക്ക് സന്ദേശം അയച്ചു. കമ്പനി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുന്നതിന്‍റെ ചിലവ് റിലയൻസ് ഏറ്റെടുക്കുമെന്നും നിത അംബാനി അറിയിച്ചു. കൊറോണ തോൽക്കും ഇന്ത്യ ജയിക്കും എന്നും അവർ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കുറിച്ചു. നേരത്തെ, റിലയൻസ് ഫാമിലി ഡേ 2020 സന്ദേശത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും നിത അംബാനിയും ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത വാക്സിൻ ലഭ്യമാകുമ്പോൾ, എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ആസൂത്രണം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പദ്ധതിയാണ് ഇന്ത്യയില്‍ നടക്കുന്നത്.