കേരളം

kerala

By

Published : Apr 26, 2021, 3:07 PM IST

ETV Bharat / bharat

മുംബൈയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ

മുംബൈയിലെ നാഷണൽ സ്പോർട്സ് ക്ലബിലെ ഐസിയു കിടക്കകളും വാർഡിലെ കിടക്കകളുമടക്കം 650 കിടക്കകളുടെ നടത്തിപ്പ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ഏറ്റെടുക്കുമെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു.

 മുംബൈയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ Reliance Foundation scales up COVID operations in Mumbai മുംബൈയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ റിലയൻസ് ഫൗണ്ടേഷൻ നിത അംബാനി നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ
മുംബൈയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ

മുംബൈ: മുംബൈയിലെ കൊവിഡ് കേസുകളിലുണ്ടായ വർധനവ് കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ. മുംബൈയിലെ കൊവിഡ് രോഗികൾക്കായി നൽകിയ 875 കിടക്കകൾ കൂടാതെ മറ്റു നാല് സുപ്രധാന കാര്യങ്ങൾക്ക് കൂടി റിലയൻസ് ഫൗണ്ടേഷൻ മുൻകൈ എടുത്തിട്ടുണ്ടെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മുംബൈയിലെ നാഷണൽ സ്പോർട്സ് ക്ലബിലെ ഐസിയു കിടക്കകളും വാർഡിലെ കിടക്കകളുമടക്കം 650 കിടക്കകളുടെ നടത്തിപ്പ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ഏറ്റെടുക്കുമെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. കൂടാതെ, ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന 500 മുൻനിര പ്രവർത്തകരുടെ സംഘത്തെ രോഗികളുടെ സ്ഥിതി വിലയിരുത്താൻ സംഘടന നിയമിക്കുമെന്നും സെവൻ ഹിൽസ് ആശുപത്രി, നാഷണൽ സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലെ കൊവിഡ് രോഗികളുടെ ചികിത്സ സൗജന്യമാക്കുമെന്നും റിലയൻസ് ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ വർഷം റിലയൻസ് ഫൗണ്ടേഷൻ ,ബിഎംസിയുമായി സഹകരിച്ച് മുംബൈയിൽ 225 കിടക്കകളുള്ള രാജ്യത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി സജ്ജമാക്കിയിരുന്നു. 45 ഐസിയു കിടക്കകളടക്കം 125 കിടക്കകളാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി സെവൻ ഹിൽസ് ആശുപത്രിയിൽ പരിപാലിക്കുന്നത്.

കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ദാമൻ ദിയു- നാഗർ ഹവേലി എന്നിവിടങ്ങളിലേക്ക് നൽകുന്ന 700 ടൺ പ്രതിദിന ഓക്സിജൻ സൗജന്യമായി നൽകാനാണ് ഫൗണ്ടേഷൻ തീരുമാനിച്ചതെന്ന് നിത അംബാനി അറിയിച്ചു.

ABOUT THE AUTHOR

...view details