പിടിച്ചെടുക്കുന്ന റെംഡിസിവിർ മരുന്ന് കൊവിഡ് കേന്ദ്രങ്ങൾക്ക് കൈമാറണം: ഡൽഹി ഹൈക്കോടതി - COVID-19
ഡൽഹി ഡെപ്യൂട്ടി കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
![പിടിച്ചെടുക്കുന്ന റെംഡിസിവിർ മരുന്ന് കൊവിഡ് കേന്ദ്രങ്ങൾക്ക് കൈമാറണം: ഡൽഹി ഹൈക്കോടതി ഡൽഹി ഹൈക്കോടതി കൊവിഡ് മരുന്ന് Remdesivir COVID-19 Delhi High Court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:13:06:1619703786-11580095-jn-2904newsroom-1619703774-1108.jpg)
ന്യൂഡൽഹി: കരിഞ്ചന്തകളിൽ നിന്ന് പിടികൂടിയ റെംഡിസിവിർ മരുന്ന് ഉപയോഗ പ്രദമാണെങ്കിൽ അത് ബന്ധപ്പെട്ട കൊവിഡ് കേന്ദ്രങ്ങൾക്കോ ആശുപത്രികൾക്കോ കൈമാറണമെന്ന് ഡൽഹി ഹൈക്കോടതി . ഡൽഹി ഡെപ്യൂട്ടി കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി റെംഡിസിവിർ മരുന്ന് പിടികൂടിയാൽ ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കണമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 27 വരെ രാജ്യതലസ്ഥാനത്ത് നിന്ന് 279 കുപ്പി റെംഡിസിവിർ മരുന്നാണ് പിടിച്ചെടുത്തത്. നിലവിൽ മരുന്നിന്‍റെ യഥാർഥ വിലയേക്കാൾ ഇരട്ടിയിലാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്.