കേരളം

kerala

ETV Bharat / bharat

സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ 5 ബന്ധുക്കള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു - Sushanth's Family Members Killed In Accident

Sushanth's Family Members Killed In Accident |സുശാന്തിന്‍റെ ബന്ധുക്കള്‍ അപകടത്തില്‍പ്പെട്ടത് ബിഹാര്‍ - ലഖിസരായിയിലെ പിപാര ഗ്രാമത്തിന് സമീപം ചൊവ്വാഴ്‌ച പുലർച്ചെ

Halsi police  Relatives of Sushant Singh Rajput  Sushant Singh Rajput  Sushant Singh family  Bihar accident news  സുശാന്ത് സിംഗ് രാജ്‌പുത്  സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ ബന്ധുക്കള്‍  സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടു  ബിഹാറില്‍ വാഹനാപകടം  ബിഹാറില്‍ വാഹനാപകടത്തില്‍ ആറ് മരണം
സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ ബന്ധുക്കള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

By

Published : Nov 16, 2021, 9:14 PM IST

ലഖിസരായ് :അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ (Sushanth Singh Rajput) അഞ്ച് ബന്ധുക്കൾ ഉൾപ്പടെ ആറ് പേർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ലഖിസരായി ജില്ലയില്‍ പിപാര ഗ്രാമത്തിന് സമീപം ചൊവ്വാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ലാൽജീത് സിംഗ്, നെമാനി സിംഗ്, അമിത് ശങ്കർ എന്ന രാം ചന്ദ്ര സിംഗ്, സുനിത ദേവി, അനിത ദേവി, ഡ്രൈവർ ചേതൻ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വാൽമീകി സിംഗ്, പ്രസാദ് കുമാർ എന്നിവര്‍ക്ക് പരിക്കേറ്റതായും ഹൽസി സിഐ വിവേക് ​​കുമാർ പറഞ്ഞു.

സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ ബന്ധുക്കള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Also Read:IFFK : തീയതി നീട്ടി; ഫെബ്രുവരി 4 മുതല്‍ 11 വരെ

പരിക്കേറ്റവരെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് പട്‌ന മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.

ഹരിയാന പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഒപി സിങ്ങിന്റെ സഹോദരിയുടെ ശവസംസ്‌കാരത്തിന് ശേഷം പട്‌നയിൽ നിന്ന് ജാമുയിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

ABOUT THE AUTHOR

...view details