ബെംഗളൂരു: ബിജെപി പ്രവര്‍ത്തകയും ബിബിഎംപി മുൻ കോര്‍പറേറ്ററുമായ രേഖ കദിരേശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 7 ആയി.
രേഖയുടെ ഭര്‍ത്താവ് കദിരേശിന്റെ സഹോദരിയും അവരുടെ മകനുമാണ് അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവരെ മുൻപ് ചോദ്യംചെയ്തിരുന്നു. രേഖയുമായി മാലയ്ക്കും മകൻ അരുണിനും സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെയാണ് കോട്ടൺപേട്ട് പൊലീസ് സ്റ്റേഷന് സമീപത്തെ വസതിക്കടുത്ത് വെച്ച് രേഖ കൊല്ലപ്പെട്ടത്. കോട്ടൺപേട്ടിലെ അഞ്ജനപ്പ ഗാർഡനിൽ ഭക്ഷണ കിറ്റ് വിതരണം നടത്തിയ ശേഷം ബിജെപി ഓഫിസിലേക്കു മടങ്ങുന്നതിനിടെ അക്രമികൾ രേഖയെ കുത്തിവീഴ്ത്തുകയായിരുന്നു. 17 മുറിവുകളാണ് രേഖയുടെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിനേറ്റ ആഴമേറിയ മുറിവാണ് മരണകാരണം.