ന്യൂഡല്‍ഹി: 2000ലെ ചെങ്കോട്ട ആക്രമണത്തിൽ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ട കേസിൽ ലഷ്‌കർ ഇ ത്വയ്‌ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്‌ഫാഖിന്‍റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. 2000 ഡിസംബർ 22നാണ് നുഴഞ്ഞുകയറ്റക്കാര്‍ ചെങ്കോട്ടയിൽ വെടിവയ്പ്പ് നടത്തിയത്. രജ്‌പുത്താന റൈഫിൾസിലെ ഏഴാമത് ബറ്റാലിയനിലെ മൂന്ന് സൈനികര്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടിരുന്നു.
ചെങ്കോട്ട ആക്രമണം: ഭീകരന്‍ മുഹമ്മദ് ആരിഫിന്‍റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി - മുഹമ്മദ് ആരിഫ് എന്ന അഷ്‌ഫാഖ്
2000 ഡിസംബർ 22 നാണ് ചെങ്കോട്ടയില്‍ ഭീകരര്‍ വെടിവയ്‌പ്പ് നടത്തിയത്. രജ്‌പുത്താന റൈഫിൾസിലെ ഏഴാമത് ബറ്റാലിയനിലെ മൂന്ന് സൈനികര്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടിരുന്നു
ചെങ്കോട്ട ആക്രമണം; ഭീകരന്‍ മുഹമ്മദ് ആരിഫിന്‍റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി
വെടിവയ്പ്പ് നടത്തിയ ഭീകരരില്‍ ഒരാളായിരുന്നു മുഹമ്മദ് ആരിഫ്. സംഭവവുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് ആരിഫിന്‍റെ വധശിക്ഷ പുനഃപരിശോധന ഹര്‍ജി തള്ളുകയായിരുന്നു.
'ഇലക്‌ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ശുപാര്‍ശ ഞങ്ങൾ അംഗീകരിച്ചു. മുഹമ്മദ് ആരിഫിന്‍റെ കുറ്റം തെളിഞ്ഞു. ഇയാളുടെ പുനഃപരിശോധന ഹർജി തള്ളുന്നു,' സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.