ചെന്നൈ:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തമിഴ്‌നാട് തീരത്തോട് അടുക്കുന്നു. ചെന്നൈ, തിരുവല്ലൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ ലഭിക്കുമെന്നും 20 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വ്യാഴാഴ്‌ച രാത്രി വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസങ്ങളിലായി ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. നവംബർ 18ഓടെ ന്യൂനമർദം തീരം തൊടുമെന്നാണ് റിപ്പോർട്ട്.